കോഴിക്കോട്: മദ്യഷാപ്പ് തുറന്നു പ്രവര്‍ത്തിച്ചാല്‍ പ്രക്ഷോഭം നടത്തുമെന്ന് മദ്യഷാപ്പ് വിരുദ്ധ ജനകീയ സമിതി. കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്‍വശം ഒ.പി. രാമന്‍ റോഡില്‍ എം.ജി ആര്‍ക്കേഡിലായിരുന്നു അനധികൃതമായി മദ്യഷാപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ശക്തമായ ബഹുജന രോഷത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഡിആന്റ്ഒ ലൈസന്‍സ് നല്‍കാത്തതിനെതുടര്‍ന്നായിരുന്നു മദ്യഷാപ്പ് അടച്ചുപൂട്ടിയത്. എന്നാല്‍ ബിവറേജ് കോര്‍പ്പറേഷന്‍ കോടതിയെ സമീപിച്ചു ഓര്‍ഡര്‍ വാങ്ങി. വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു. മദ്യഷാപ്പ് വിരുദ്ധ ജനകീയ സമിതി പ്രക്ഷോഭം പുനരാരംഭിക്കുവാനുള്ള ഒരുക്കത്തിലാണിപ്പോള്‍.
ഇതിനിടെ എം.കെ. രാഘവന്‍ എം.പി. നവംബര്‍ 11 ന് മദ്യഷാപ്പിന് മുന്നില്‍ നിരാഹാരസത്യഗ്രഹം നടത്തുമെന്നറിയിച്ചിട്ടുണ്ട്. പ്രക്ഷോഭം മുന്നില്‍ കണ്ട അധികൃതര്‍ മദ്യഷാപ്പ് അടച്ചുപൂട്ടിയിരിക്കുകയാണ്. മദ്യഷാപ്പ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നീക്കമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരുമെന്ന് മദ്യഷാപ്പ് വിരുദ്ധ ജനകീയ സമിതി അറിയിച്ചു
















