കോഴിക്കോട്: മര്‍ദ്ദനമേറ്റ് ആറു വയസ്സു കാരി അദിതി എസ് നമ്പൂതിരി മരിക്കാനിടയായ സംഭവത്തില്‍ പ്രതികള്‍ക്ക് മതിയായ ശിക്ഷ വാങ്ങികൊടുക്കുന്നതില്‍ പോലിസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി അദിതിയുടെ അമ്മാവന്‍ ഇ. ശ്രീജിത്ത്. അദിതി യെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ അച്ഛനും രണ്ടാനമ്മ യ്‌ക്കും ശിക്ഷ കുറയാന്‍ കാരണം അദിതിക്ക് നേരെയുണ്ടായ ക്രൂര മായ പീഡനങ്ങളോ അതിനാലു ണ്ടായ മുറിവുകളോ തെളിയിക്കാന്‍ സാധിച്ചില്ലെന്നതാണ്. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലിസും പ്രോസിക്യൂഷനും പരാജയപ്പെട്ടു.
കൊലപാതക കുറ്റവും വധശ്രമവും തെളിയിക്കാനുതകുന്ന തരത്തിലുള്ള അന്വേ ഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പോലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് അനുസൃതമായി പരിക്കുകള്‍ സംബന്ധിച്ച് വിശദീകരിക്കു ന്നതിലും പോസിക്യൂഷന്‍ പരാജയമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെയും കേസ് ഡയറിയിലെയും പൊരുത്തക്കേ ടുകള്‍ പ്രതികള്‍ക്ക് ഗുണകരമാവു ന്ന രീതിയിലേക്ക് പ്രോസിക്യൂഷനെ എത്തിച്ചു. രണ്ടാം പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം കോടതി മുമ്പാകെ ബോധ്യപ്പെടുത്തു ന്നതിലും പരാജയമായതായി ഇ ശ്രീജിത്ത് പറഞ്ഞു.
കുട്ടികളുടെ സുരക്ഷിതത്വ ത്തിന് മുന്‍തൂക്കം കൊടുക്കേണ്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയ ന്തിര നടപടി സ്വീകരിച്ച് നീതിനിര്‍വ ഹണം കുറ്റമറ്റതാക്കണമെന്ന് തിരുവമ്പാടി ആവാസ് ഭാരവഹികള്‍ ആവശ്യപ്പെട്ടു. കേസ് വിധിപകര്‍പ്പ് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഗിരീഷ് കുമാര്‍ കല്ലുരുട്ടി, ജിഷി പട്ടയില്‍, ശില്‍പ്പ സുന്ദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
















