മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ ചെയര്‍മാനായി ഇഷാത് ഹുസൈനെ നിയമിച്ചു. രത്തന്‍ ടാറ്റ അടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയാണ് ഇഷാത് ഹുസൈനെ ചെയര്മാന് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. ഇതു സംബന്ധിച്ച് രേഖാമൂലമുള്ള അറിയിപ്പ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു ലഭിച്ചു.
നിലവില്‍ ടാറ്റ സ്റ്റീല്‍, വോള്‍ട്ടാസ് തുടങ്ങിയ ടാറ്റ കമ്പനികളുടെ ഡയറക്ടറാണ് ഹുസൈന്. പുതിയ ചെയര്മാന് വരുന്നതുവരെയാണ് ഇഷാത് ഹുസൈന് ചുമതല നല്‍കിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: