പാട്ന: ബുധനാഴ്ച അര്‍ദ്ധരാത്രിമുതല്‍ 1,000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാജ്യത്തെ സാമ്പത്തിക നില ഭദ്രമാക്കുന്നതിന്റെ ഭാഗമായാണിത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടിയെ പൂര്‍ണമായും പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ഒരു നടപടി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും കള്ളപ്പണം ചെറുക്കാനും ഏറെ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആത്യന്തികമായി രാജ്യത്തിന് ഗുണം ചെയ്യുന്നതാണ് നോട്ടുകള്‍ അസാധുവാക്കിയ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: