തലശ്ശേരി: കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ഡിസംബര്‍ 6 മുതല്‍ 10വരെ തലശ്ശേരിയില്‍ നടക്കും. കലോത്സവത്തിന്റെ നടത്തിപ്പിനായി ബര്‍ണ്ണന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന യോഗത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് സി.കെ.രമേശന് ഉദ്ഘാടനം ചെയ്തു. എം.ഉബൈദുള്ള, അഡ്വ.കെ.സി.രഘുനാഥ്, അഡ്വ.കെ.വി.മനോജ്കുമാര്‍, ഡോ.പി.വി.പുരുഷോത്തമന്, സി.എം.ബാലകൃഷ്ണന്, ഡിഡിഇ എം.ബാബുരാജ്, ഡോ.ശശിധരന് കുനിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ കെ.കെ.ശാലജ, രാമചന്ദ്രന് കടന്നപ്പള്ളി (മുഖ്യ രക്ഷാധികാരിമാര്‍), എംപിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ രക്ഷാധികാരിമാരാണ്. സി.കെ.രമേശന് (ചെയര്മാന്), പി.പി.ദിവ്യ, കെ.കെ.രാജീവന്, എം.വേണുഗോപാല്‍, കെ.പി.ജയപാലന്, നജ്മ ഹാഷീം (വൈസ്ചെയര്മാന്മാര്), എം.ബാബുരാജ് (ജനറല്‍ കണ്‍വീനര്‍), പി.എം.മായ, എം.ഉബൈദുള്ള, സി.എം.ബാലകൃഷ്ണന്, വി.വി.ഗീത, ഡോ.ശശിധരന് കുനിയില്‍, വി.പി.ദാമോദരന്‍, പി.വി.ഗീത, ലിസി വര്‍ഗ്ഗീസ്, ഡെന്നി ഫ്രാന്‍സിസ്, ഡെന്നി ജോണ്‍, സിസ്റ്റര്‍ റസി അലക്സ്, സിസ്റ്റര്‍ ഹര്ഷിണി (വൈസ് കണ്‍വീനര്‍മാര്‍) എന്നിവരടങ്ങുന്ന കമ്മറ്റിയെ തെരഞെടുത്തു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: