മയ്യില്‍: മയ്യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന മാനേജ്മെന്റ്മീറ്റിന്-ഒഡീഷ്യസ്-2016 തുടക്കമായി. പ്രിന്‍സിപ്പള്‍ ഡോ.കെ.വീരാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡല്‍ ജേതാവ് റിയര്‍ അഡ്മിറല്‍ കെ.മോഹനന് മീറ്റ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാല മാനേജ്മെന്റ് വിഭാഗം തലവന്‍ പ്രൊഫ. ഡോ.യു.ഫൈസല്‍ മുഖ്യ പ്രഭാഷണം നടത്തി.
ഐടിഎം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ വൈസ് ചെയര്മാന് മുനീര്‍ മേനോത്ത്, ഐടിഎം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.പി.മൂസ്സ, ഐടിഎം പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. ഐടിഎം മാനേജ്മെന്റ് വകുപ്പ് മേധാവി ഡോ.ടി.പി.മമ്മൂട്ടി സ്വാഗതവും യൂനിയന്‍ ചെയര്മാന് വി.വി.അഭിലാഷ് നന്ദിയും പറഞ്ഞു.
വിവിധ സര്‍വ്വകലാശാലകളിലെ മാനേജ്മെന്റ് പഠന വകുപ്പുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികളും അധ്യാപകരും കലാകാരന്മാരും പരിപാടിയില്‍ സംബന്ധിച്ചു. ഇന്ന് വൈകുന്നേരം വിവിധ കലാപരിപാടികളും സമാപന സമ്മേളനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: