പാലക്കാട്: രാഷ്ട്രബോധത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ജനങ്ങളില്‍ രാഷ്ട്രബോധം വളര്‍ത്തുകയും ചെയ്യുന്ന സംഘടനയാണ് പെന്‍ഷനേഴ്സ് സംഘ് എന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് പറഞ്ഞു.
കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘിന്റെ 19-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനകൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് പി. പ്രഭാകരന് നായര്‍, എം. കെ. സദാനന്ദന്, കെ. സുധാകരന്‍നായര്‍, എം. മോഹനന് എന്നിവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന സംസ്ഥാന സമ്മേളനം ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന് നായര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രഭാഷണം നടത്തും. പി.പ്രഭാകരന് നായര്‍ അധ്യക്ഷത വഹിക്കും.
ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, ഫെറ്റോ സംസ്ഥാന ജന.സെക്രട്ടറി പി.സുനില്‍കുമാര്‍ സ്വാഗതസംഘം ചെയര്മാന് പ്രൊഫ.കെ.ശശികുമാര്‍, ജന.കണ്‍വീനര്‍ എസ്.ആര്.മല്ലികാര്ജ്ജുനന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: