തിരുവനന്തപുരം: കൂട്ടനാട് പ്രദേശത്ത് പക്ഷിപ്പനിമൂലം കൊന്നൊടുക്കേണ്ടി വന്ന താറാവുകളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ ധന സഹായം നല്‍കുമെന്ന് മന്ത്രി കെ.രാജു. എന്നാല്‍ താറാവ് കര്‍ഷകരുടെ വായ്പ എഴുതിതള്ളാന്‍ സാധിക്കില്ല. നിയമസഭയില്‍ ഇതു സംബന്ധിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
രോഗം സ്ഥിതീകരിക്കുന്നതിന് മുമ്പ് കൊന്ന താറാവുകള്‍ക്കും നഷ്ടപരിഹാരം നല്‍കും. രോഗം പിടിപെട്ടതിനാല്‍ കുട്ടനാട് പ്രദേശത്തെ താറാവിന്റെ മുട്ടകള്‍ ആരും വാങ്ങുന്നില്ല. അതിനാല്‍ ഓരോ മുട്ടയ്ക്കും അഞ്ചുരൂപ ക്രമത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കളമശ്ശേരി ഗുണ്ടാ ആക്രമണ കേസിലെ പ്രതികളെ പിടികൂടുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നതായി മന്ത്രി എ.കെ ബാലന് പറഞ്ഞു. എടിഎം സുരക്ഷക്കായി കൗണ്ടറുകളില്‍ ശക്തമായ നിരീക്ഷണം നടത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സി.ഡിറ്റിന്റെയും സൈബര്‍ ഡോട്ട്കോമിന്റെയും സേവനങ്ങള്‍ ഇതിലേക്കായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: