സ്വന്തം ലേഖകന്‍
വടക്കാഞ്ചേരി: ഗുണ്ടകളെയും സ്ത്രീപിഡനക്കാരെയും സംരക്ഷിക്കുന്നവരാണ് സിപിഎം നേതൃത്വമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും ദേശീയ നിര്‍വ്വാഹക സമിതി അംഗമായ വി.മുരളിധരന് പറഞ്ഞു.
വടക്കാഞ്ചേരി സ്ത്രീപിഡന കേസില്‍പ്പെട്ട സിപിഎം നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള പ്രതികളെ മന്ത്രി എസി മെയ്തീന് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, സംരക്ഷകനായ ടൂറിസം വകുപ്പ് മന്ത്രി എ.സി.മെയ്തീന് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇടതുപക്ഷം ഭരണത്തില്‍ വന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇത്തരത്തിലുളള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാനം കൊടുക്കുന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒന്നും കണ്ടില്ലെന്ന് നടിക്കുന്ന പ്രതികരണ ശേഷിയില്ലാത്ത മുഖ്യമന്ത്രി പിണിറായി വിജയനും മറ്റെന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം.
മനുഷ്യാവകാശത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും പാര്‍ട്ടി പ്ലീനത്തില്‍ ചര്‍ച്ച ചെയ്ത് എടുത്ത് വെക്കാം.
നമ്മുക്ക് കേരളത്തില്‍ മാത്രമാണ് ഇങ്ങനെ അക്രമവും, പരാക്രമം കാണിക്കുവാന്‍ സാധിക്കുന്ന ലോകത്തിലെ ഏക സ്ഥലം, അതുകൊണ്ട് പാര്‍ട്ടി പറയുന്നതാണ് ആപ്തവാക്യം നിയമം ഒരു തടസ്സമാകില്ലെന്നും ലഭിച്ച ഉറപ്പാണ് ഇതിന്റെ പിന്നലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സ്പീക്കര്‍ കെ.രാധകൃഷ്ണനാണ് എല്ലാത്തിന്റെ മുന്നില്ലെന്നും ഈ കാണുന്നതെല്ലാം ഒരു പാര്‍ട്ടിയുടെ മനോവൈകല്യമാണെന്നും സമൂഹം തിരിച്ചറിയുന്നുണ്ടെന്നും ഓര്‍ക്കുന്നത് നല്ലതെന്നും മുരളിധരന് കൂട്ടിചേര്‍ത്തു.
സ്വന്തം അണികളെ പോലീസിനെ കൊണ്ട് നേരിടാനാകില്ലെന്നും മുരളിധരന് പറഞ്ഞു. വടക്കാഞ്ചേരി തെക്കുംകര റോഡില്‍ വെച്ച് മാര്‍ച്ച് പോലീസ് അറസ്റ്റ് ചെയ്തു.
നിയോജകമണ്ഡലം പ്രസിഡണ്ട് കെ.ഗിരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ഗിരജന് നായര്‍, ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, കെ.പി. ജോര്‍ജ്ജ്, സെക്രട്ടറിമാരായ അഡ്വ. ഉല്ലാസ് ബാബു, അഡ്വ.കെ.കെ.അനീഷ്കുമാര്‍, ബിജെപി നഗരസഭ കൗണ്‍സിലര്‍ ചന്ദ്രമോഹന് കുമ്പളങ്ങാട്, എന്‍.ടി.മോഹനന്, കെ.വി.വിനയകുമാര്‍, നന്ദനന്‍ കെ.വി, കെ.കെ.സുരേഷ്കുമാര്‍, കെ.എസ്. വിശ്വഭരന്‍, കെ.എഫ്. ജോണ്സന്, ശ്രീദേവി മാധവന്, വി.എസ്. ഗോപിദാസ്, ദയാനന്ദന് മാമ്പുളളി, രാജന് തറയില്‍ എന്നിവര്‍ നേതൃത്വ കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: