പുറക്കാട്: തീരമേഖലയില്‍ കുടിവെള്ളം കിട്ടാക്കനി. പരാതി കേട്ട ഉദ്യോഗസ്ഥര്‍ പടി ചോദിച്ചതായി ആരോപണം. പുറക്കാട് പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലാണ് കഴിഞ്ഞ ആറുമാസമായി കുടിവെള്ള വിതരണം നിലച്ചത്. കടല്‍ക്ഷോഭ സമയത്ത് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ എത്തി പൈപ്പുലൈനുകള്‍ മുറിച്ചുമാറ്റിയതാണ് കുടിവെള്ളം കിട്ടാക്കനിയാകാന്‍ കാരണമായത്.
മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ കഴിഞ്ഞ ദിവസം ഇവരെ സമീപിച്ചപ്പോള്‍ പണം പിരിച്ച് പൈപ്പും വാട്ടര്‍ ടാങ്കും ജോലിക്കാര്‍ക്ക് കൂലിയും നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുടിവെള്ളം കിട്ടാതായതോടെ തീരദേശ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: