വെള്ളമുണ്ട : തൊണ്ടര്‍നാട് കേന്ദ്രീകരിച്ച് മോഷണ പരമ്പരകള്‍ നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി വിളക്കോട് പേരഞ്ചി മുബഷീര്‍ (23), ഇരിട്ടി വാഴഞ്ചേരിമുക്ക് ചെറുവട്ടി അര്‍ഷാദ് (20) എന്നിവരാണ് പോലീസ് പിടിയിലായത്.
ഒക്ടോബര്‍ ഒന്നിന് രാത്രിയില്‍ നിരവില്‍പ്പുഴ ,കോറോം ടൗണുകളിലെ കച്ചവട സ്ഥാപനങ്ങള്‍, സ്കൂള്‍, മാവേലി സ്റ്റോര്‍, റേഷന്‍കട തുടങ്ങി ഒറ്റ രാത്രിയില്‍ ആറിടങ്ങളില്‍ മോഷണം നടത്തിയ സംഘത്തെയാണ് പോലീസ് വലയിലാക്കിയത്. 37000 രൂപയും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. അര്‍ഷാദിനെ ബത്തേരിയില്‍ നിന്നും മുബഷീറിനെ ഇരിട്ടിയില്‍ നിന്നുമാണ് വെള്ളമുണ്ട അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ കെ.അജിത്തിന്റെ നേതൃത്ത്വത്തില്‍ അറസ്റ്റുചെയ്തത്. പ്രതികള്‍ കളവ് ചെയ്ത മൊബൈല്‍ ഫോണിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പരമ്പര മോഷണം നടത്തിയ പ്രതികളെ പിടികൂടാനായത്.
ഇരിട്ടി സ്വദേശിയായ ഒന്നാം പ്രതി മുബഷീറിന്റെ ബന്ധു വീട് കോറോത്താണ്. ഈ സ്ഥലം പരിചയം വെച്ചാണ് പ്രതികള്‍ മോഷണം നടത്തുന്നതിനായി ഈ സ്ഥലങ്ങള്‍ തെരെഞ്ഞെടുത്തത്. മോഷണം നടത്തിയ ലാപ്ടോപ്പും മൊബൈല്‍ ഫോണും ഇരിട്ടി, വടകര എന്നീ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുകയായിരുന്നു. ഇവ കണ്ടെത്തുന്നതിന് പോലിസ് നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഒന്നാം പ്രതിയുടെ പേരില്‍ മട്ടന്നൂര്‍ പോലിസ് സ്റ്റേഷന് പരിധിയില്‍ രണ്ട് കളവ് കേസുകളും, രണ്ടാം പ്രതിയുടെ പേരില്‍ തലശ്ശേരി പോലിസ് സ്റ്റേഷനില്‍ ഒരു പിടിച്ചുപറി കേസും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: