Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പാക്കനാര്‍ പറയുന്ന പാതിവ്രത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 07:31 pm IST
inSamskriti

വരരുചി എന്ന ബ്രാഹ്മണശ്രേഷ്ഠന് ഒരുപറയിയില്‍ നിന്ന് പന്ത്രണ്ടു മക്കള്‍ ജനിച്ചു എന്നും ആ മക്കള്‍

‘മേളത്തോളഗ്‌നിഹോത്രീ രജകനുളിയനൂര്‍

ത്തച്ചനും പിന്നെ വള്ളോന്‍

വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും

നായര്‍ കാരയ്‌ക്കല്‍ മാതാ

ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവാര

ങ്കത്തെഴും പാണനാരും

നേരേ നാരായണഭ്രാന്തനുമുടനകവൂര്‍

ചാത്തനും പാക്കനാരും’

ആണന്നും പ്രസിദ്ധമാണല്ലോ.

ഈ പന്ത്രണ്ടു പേരില്‍ വായില്ലാക്കുന്നിലപ്പനെ ഒഴിച്ച് പതിനൊന്നുപേരും അവരുടെ അച്ഛന്റെ ശ്രാദ്ധം അഗ്‌നിഹോത്രികളുടെ ഇല്ലത്തുകൂടി ഒരുമിച്ചാണ് നടത്തുക. അങ്ങനെ ഒരിക്കല്‍ എല്ലാവരും അവിടെ കൂടി ശ്രാദ്ധം കഴിഞ്ഞതിനുശേഷം പതിനൊന്നുപേരും ഒരു സ്ഥലത്തു ഭക്ഷണത്തിനായിട്ടിരുന്നു. അപ്പോള്‍ അഗ്‌നിഹോത്രിയുടെ അന്തര്‍ജനം ഇവര്‍ക്കു വിളമ്പിക്കൊടുക്കാന്‍ വരാന്‍ സ്വല്‍പം മടിച്ചു.

അഗ്‌നിഹോത്രിയുടെ നിര്‍ബന്ധത്താല്‍ അന്തര്‍ജനം കുടചൂടിയാണെത്തിയത്. അതുകണ്ട് പാക്കനാര്‍ ‘ഇതെന്തിനാണെന്നു’ ചോദിച്ചു. അഗ്‌നിഹോത്രികള്‍ ‘ഇതു പതിവ്രതമാരുടെ ധര്‍മ്മമാണ് പതിവ്രതമാര്‍ക്കു പരപുരുഷന്മാരെ കാണ്‍മാന്‍ പാടില്ല’ എന്നും മറ്റും പറഞ്ഞു. ഉടനെ പാക്കനാര്‍, ‘ഇതൊന്നും പതിവ്രതാധര്‍മമല്ല. ബ്രാഹ്മണസ്ത്രീകള്‍ക്കു പതിവ്രതാധര്‍മ്മം എന്താണന്നുതന്നെ അറിഞ്ഞുകൂടാ. പതിവ്രതാധര്‍മ്മവും പാതിവ്രത്യവും ഇരിക്കുന്നതു കുടയിലും പുതപ്പിലുമൊന്നും അല്ല. ഇപ്പോള്‍ പതിവ്രതാധര്‍മ്മത്തെ ശരിയായി അനുഷ്ഠിക്കുന്ന ഒരു സ്ത്രീ എന്റെ കെട്ടിയവളെപ്പോലെ ലോകത്തിലില്ല’ എന്നു പറഞ്ഞു.

അതുകേട്ട് അഗ്‌നിഹോത്രികള്‍ ‘ചണ്ഡാലികള്‍ക്കു പാതിവ്രത്യമോ പതിവ്രതാധര്‍മജ്ഞാനമോ വല്ലതുമുണ്ടോ? പാക്കനാര്‍ പറഞ്ഞത് ശുദ്ധഅസംബന്ധമാണ്’ പിന്നെ അവര്‍ രണ്ടു പേരും പതിവ്രതാധര്‍മത്തെപ്പറ്റി വളരെ വാദപ്രതിവാദങ്ങള്‍ നടത്തിയതിന്റെ ശേഷം അഗ്‌നിഹോത്രിയുടെ അന്തര്‍ജനത്തിനോ പാക്കനാരുടെ കെട്ടിയവള്‍ക്കോ പതിവ്രതാധര്‍മജ്ഞാനമുള്ളതെന്നു ബോധ്യപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞു പാക്കനാര്‍ അഗ്‌നിഹോത്രികളെ വിളിച്ചുകൊണ്ട് സ്വഗൃഹത്തിലേക്കു പോയി. അവിടെ എത്തിയ ഉടനെ പാക്കനാര്‍ ഭാര്യയെ വിളിച്ച് ‘ഇവിടെ എത്ര നെല്ലിരിക്കുന്നുണ്ട്?’ എന്നു ചോദിച്ചു. ഭാര്യ ‘അഞ്ചിടങ്ങഴിയുണ്ട്’ എന്നു പറഞ്ഞു. ഉടനെ പാക്കനാര്‍ അതില്‍ പകുതി നെല്ലെടുത്തു കുത്തി അരിയാക്കി വെച്ചുകൊണ്ടു വരുവാന്‍ പറഞ്ഞു. ഭാര്യ തല്‍ക്ഷണം പോയി നെല്ലുകുത്തി അരിയാക്കി വെച്ചു ചോറുകൊണ്ടു വന്നു. അപ്പോള്‍ പാക്കനാര്‍ ‘ആ ചോറ് ഈ കുപ്പയിലിട്ടേക്ക്’ എന്നു പറഞ്ഞു. അവള്‍ ഒട്ടും മടിക്കാതെ അങ്ങനെ ചെയ്തു.

ഉടനെ പാക്കനാര്‍ ശേഷമിരിക്കുന്ന നെല്ലും കുത്തി അരിയാക്കി ചോറു വെച്ചുകൊണ്ടു വരുവാന്‍ പറഞ്ഞു. പാക്കനാര്‍ പിന്നെയും മേല്‍പ്രകാരം ആ ചോറും കുപ്പയിലിട്ടേക്കാന്‍ പറഞ്ഞു. അപ്പോഴും ഒട്ടും വൈമനസ്യം കൂടാതെ അവള്‍ ആ ചോറും കുപ്പയിലിട്ടു. പാക്കനാര്‍ക്കു വളരെ ദാരിദ്ര്യമായിരുന്നു. അയാളുടെ ഭാര്യ അന്നു ഭക്ഷണം കഴിച്ചിരുന്നില്ല. ആ അഞ്ചിടങ്ങഴി നെല്ലല്ലാതെ അവിടെ ഒന്നും ഉണ്ടായിരുന്നില്ല. ആ നെല്ലില്‍ നിന്നു കുറെ എടുത്തു കഞ്ഞി വെക്കാമെന്നു വിചാരിച്ച് അവള്‍ അതിനായി ആരംഭിച്ച സമയത്താണ് അഗ്‌നിഹോത്രികളും പാക്കനാരുംകൂടി അവിടെ എത്തിയത്. ഇങ്ങനെയൊക്കെയായിരുന്നിട്ടും പാക്കനാരുടെ ഭാര്യ തന്റെ ഭര്‍ത്താവു പറഞ്ഞതു ലേശംപോലും മടിക്കാതെ ചെയ്തു.

ഇത്രയും കഴിഞ്ഞതിനുശേഷം അഗ്‌നിഹോത്രികളും പാക്കനാരുംകൂടി അവിടെനിന്ന് പുറപ്പെട്ടു തിരിയെ അഗ്‌നിഹോത്രികളുടെ ഇല്ലത്തെത്തി. ഉടനേ പാക്കനാര്‍ ‘ഞാന്‍ ചെയ്യിച്ചതുപോലെ ഇവിടുത്തെ അന്തര്‍ജനത്തെക്കൊണ്ടും പെയ്യിക്കുക. ഞാന്‍ കാണട്ടെ’ എന്ന് അഗ്‌നിഹോത്രികളോടു പറഞ്ഞു. ഉടനെ അഗ്‌നിഹോത്രികള്‍ അന്തര്‍ജനത്തെ വിളിച്ചു രണ്ടര ഇടങ്ങഴി നെല്ലെടുത്തു കുത്തി അരിയാക്കി വെച്ചു കൊണ്ടുവരുവാന്‍ പറഞ്ഞു. അതു കേട്ട് അന്തര്‍ജനം ‘ഇവിടെ അരി ഇരിക്കുന്നുണ്ടല്ലോ. പിന്നെ ഇപ്പോള്‍ നെല്ലു കുത്തുന്നതെന്തിനാണ്?’ എന്നു ചോദിച്ചു. പിന്നെ അഗ്‌നിഹോത്രികള്‍ വളരെ നിര്‍ബന്ധിച്ചിട്ട് അന്തര്‍ജനം മനസ്സുകേടോടുകൂടി മുഖം വീര്‍പ്പിച്ചു പിറുപിറുത്തു കൊണ്ടുപോയി നെല്ലു കുത്തി അരിയാക്കി വെച്ചുകൊണ്ടുവന്നു. അപ്പോള്‍ അഗ്‌നിഹോത്രികള്‍ ആ ചോറു കുപ്പയിലേക്ക് ഇട്ടേക്കാന്‍ പറഞ്ഞു. അതുകേട്ട് അന്തര്‍ജനം ‘എന്താ ഹേ! അവിടേക്ക് ഭ്രാന്തുണ്ടോ? ഞാന്‍ വളരെ പ്രയാസപ്പെട്ടു നെല്ലുകുത്തി അരിയാക്കി വെച്ചുകൊണ്ടുവന്ന ചോറു കുപ്പയില്‍ കളയുകയോ? ഇതു വലിയ സങ്കടംതന്നെയാണ്’ എന്നും മറ്റും ഓരോ തര്‍ക്കങ്ങള്‍ പറഞ്ഞു നിന്നു. ഒടുവില്‍ അഗ്‌നിഹോത്രികളുടെ നിര്‍ബന്ധം നിമിത്തം അന്തര്‍ജനം ആ ചോറു കുപ്പയില്‍ ഇട്ടു.

ഉടനെ അഗ്‌നിഹോത്രികള്‍ ‘ഇനിയും രണ്ടര ഇടങ്ങഴി നെല്ലെടുത്തു കുത്തി അരിയാക്കി വെച്ചുകൊണ്ടു വരൂ’ എന്നു പിന്നെയും പറഞ്ഞു. അപ്പോള്‍ അന്തര്‍ജനം ‘അവിടേക്കു ഭ്രാന്തുതന്നെയാണ്. ഈ കൊട്ടുന്ന താളത്തിനൊക്കെ തുളളാന്‍ ഞാനാളല്ല.’ എന്നു പറഞ്ഞ് അകത്തേക്കു പോയി. അഗ്‌നിഹോത്രികള്‍ നിര്‍ബന്ധപൂര്‍വ്വം വളരെ വിളിച്ചിട്ടും അന്തര്‍ജനം പുറത്തേക്കു വന്നില്ല. അപ്പോള്‍ പാക്കനാര്‍ ‘ഇതാണോ പതിവ്രതാധര്‍മ്മം? ഭര്‍ത്താക്കന്മാര്‍ എന്തു പറഞ്ഞാലും സന്തോഷത്തോടെ അതുടനെ ചെയ്യുന്നവളാണ് പതിവ്രത. അങ്ങനെ ചെയ്യുന്നതാണ് പതിവ്രതാധര്‍മ്മം. അതില്‍ ഗുണദോഷചിന്തനം ചെയ്യുവാനും തര്‍ക്കം പറയാനും ഭാരൃമാര്‍ക്ക് അവകാശവും അധികാരവുമില്ല’ എന്നു പറഞ്ഞ് അഗ്‌നിഹോത്രികളേ സമ്മതിപ്പിച്ചിട്ടു പാക്കനാര്‍ പോയി.

പാക്കനാര്‍ തന്റെ ഭാര്യയുടെ പാതിവ്രത്യ നിഷ്ഠ എത്രമാത്രമുണ്ടെന്ന് അഗ്‌നിഹോത്രികളെ ദൃഷ്ടാന്തസഹിതം അറിയിച്ചതായി ഒരൈതീഹ്യംകൂടി കേട്ടിട്ടുണ്ട്. ഒരിക്കല്‍ അഗ്‌നിഹോത്രികള്‍ പാക്കനാരുടെ മാടത്തിങ്കല്‍ ചെന്നപ്പോള്‍ പാക്കനാര്‍ അഗ്‌നിഹോത്രികള്‍ക്ക് ഇരിക്കുന്നതിന് ഒരു പലകയോ മറ്റോ എടുത്തു കൊടുക്കുന്നതിന് ഭാര്യയേ വിളിച്ചു. അപ്പോള്‍ അവള്‍ കിണറ്റില്‍നിന്നു വെള്ളം കോരുകയായിരുന്നു. വെള്ളവും പാളയുംകൂടി കിണറ്റിന്റെ മധ്യത്തെത്തിയപ്പോഴാണ് പാക്കനാര്‍ വിളിച്ചത്. ഭര്‍ത്താവു വിളിച്ചതു കേട്ട ഉടനെ അവള്‍ കയറിന്മേല്‍നിന്നു കൈവിട്ട് ഓടിവന്നു. പാളയും കയറും ആ സ്ഥിതി അവിടെ നിന്നതല്ലാതെ കീഴ്‌പോട്ടു പോയില്ല. അതുകണ്ട് അഗ്‌നിഹോത്രികള്‍ വളരെ ആശ്ചര്യപ്പെട്ടു. ‘പാതിവ്രത്യം ഉണ്ടായാലിങ്ങനെയാണ്. ഭര്‍ത്താവു വിളിക്കുന്നതു കേട്ടാല്‍ എന്തുതന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണങ്കിലും അതുപേക്ഷിച്ച് എത്തുകയെന്നുളളതു പതിവ്രതമാരുടെ ധര്‍മ്മമാണ്’; പാക്കനാര്‍ പറഞ്ഞു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.