കൊട്ടാരക്കര: നഗരത്തില്‍ പുലമണ്‍ ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
വിലവിവരപട്ടിക പ്രസിദ്ധീകരിക്കാത്തതിന് ആറുകടകള്ക്കും മുദ്ര പതിപ്പിക്കാത്ത ത്രാസ് ഉപയോഗിച്ചതിന് ഒരു കടയുടമയക്കും നേരെ കേസ്സെടുത്തു. കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ക്കു മേല്‍ തീയതി മാറ്റിയ സ്റ്റിക്കറുകള്‍ പലതവണ പതിച്ചിരിക്കുന്നതും തീയതി രേഖപ്പെടുത്തിയിട്ടില്ലാത്തതും പിടികൂടി. എന്നാല്‍ പരിശോധന പ്രഹസനം മാത്രമായിരുന്നെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: