തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാന്‍ നിര്‍ദേശം. ബാങ്കുകളുടെ പ്രവര്‍ത്തന സമയവും നാളെ നീട്ടും. റദ്ദാക്കപ്പെട്ട ആയിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ ഇടപാടുകാര്‍ക്ക് പരമാവധി സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണിത്.
രാജ്യത്തെ ബാങ്കുകളെല്ലാം ഇന്ന് അടഞ്ഞ് കിടക്കുകയാണ്. എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ല. നാളെ ബാങ്കുകളില്‍ വലിയ തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. പണം നിക്ഷേപിക്കുവാനും നിശ്ചിത തുക പിന്‍വലിക്കുവാനും ബാങ്കുകളില്‍ നാളെ അവസരമുണ്ടാകും. നൂറ് രൂപ നോട്ടുകള്‍ക്ക് പലയിടത്തും ക്ഷാമമുണ്ട്. ബാങ്കുകളോട് പരമാവധി 100 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ 100 രൂപ ലഭ്യമാക്കാനാണ് നിര്‍ദേശം. എടിഎമ്മിലുള്ള 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് നൂറ് രൂപ നോട്ടുകള്‍ നിറയ്ക്കുന്ന ജോലികള്‍ ഏജന്‍സികള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ എത്തിക്കഴിഞ്ഞു. പുതിയ 500 രൂപ നോട്ടുകള്‍ അടുത്ത ദിവസം എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: