ഇരിട്ടി: കാക്കയങ്ങാട് പാലപ്പുഴ അങ്ങാടിച്ചാലിലെ രാഹുല്‍ രമ്യ ദമ്പതികളുടെ വീട്ടില്‍ റീത്തുവെച്ചു പ്രകോപനം സൃഷ്ടിച്ച സിപിഎം ഗുണ്ടയിസത്തിനെതിരെ ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പേരാവൂര്‍ മണ്ഡലം കമ്മറ്റികള്‍ ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യ അവകാശങ്ങളുടെ ഭാഗമായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്ന കുറ്റംകൊണ്ട് ഒരു കുടുംബത്തെ നിരന്തരം വേട്ടയാടുന്ന കമ്മ്യൂണിസ്റ്റ് ഫാസിസമാണ് ഇപ്പോള്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍-രമ്യ ദമ്പതികളുടെ എഴു വയസ്സുകാരനായ മകനെ സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് വീട്ടിനുനേരെ തീവെപ്പ് അടക്കമുള്ള അക്രമങ്ങളും അരങ്ങേറി. നാടുനീളെ ജനാധിപത്യം പ്രസംഗിച്ചു നടക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിരന്തരം ഇത്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും നടപടി എടുക്കേണ്ട പോലീസ് ഇത്തരം കിരാതപ്രവൃര്ത്തികള്ക്ക് കൂട്ടുനില്‍ക്കുകയാണ്. അക്രമപ്രവര്ത്തനങ്ങളിലെ കുറ്റക്കാരെ പിടികൂടാനും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പോലീസ് ഒരു ശ്രമവും നടത്തുന്നില്ല. ഇതിനെതിരെ ശക്തമായ നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി ബിജെപി നേതൃത്വം മുന്നോട്ടു വരുമെന്ന് ബിജെപി, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച ഭാരവാഹികളായ പി.എം.രവീന്ദ്രന്, എം.ആര്.സുരേഷ്, സത്യന് കൊമ്മേരി, പ്രിജേഷ് അളോറ, പി.വി.അജയകുമാര്‍, സീമാ രാജഗോപാല്‍ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: