തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസി ബസുകളെല്ലാം സിഎന്‍ജി ഇന്ധനത്തിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയിലെ ഗതാഗതമന്ത്രിമാരുടെ നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് മലിനീകരണനിയന്ത്രണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ജലഗതാഗതപദ്ധതികളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.
റോഡ് സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധചെലുത്തും.
പരീക്ഷണ അടിസ്ഥാനത്തില്‍ ഓടിക്കാന്‍ പെട്രോനെറ്റ് എല്‍എന്‍ജിയും ടാറ്റയും സംയുക്തമായി കൈമാറിയ എല്‍എന്‍ജി ബസും കെഎസ്ആര്‍ടിസി പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കുന്ന സിഎന്‍ജി ബസും ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച ഇലക്ട്രിക് ബസും ഓട്ടോറിക്ഷയും മുഖ്യമന്ത്രിയും കേന്ദ്ര പെട്രോളിയംമന്ത്രി ധര്‍മ്മേന്ദ്രപ്രധാനും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
രാജസ്ഥാന് ഗതാഗതമന്ത്രി യൂനസ്ഖാന് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി എ.കെ ശശീന്ദ്രന് അധ്യക്ഷനായി. കേന്ദ്ര പെട്രോളിയം ആന്റ് നാചുറല്‍ ഗ്യാസ് സെക്രട്ടറി കെ.ടി തൃപാഡി, കേന്ദ്ര ഗതാഗത ജോയിന്റ് സെക്രട്ടറി അഭയ് ദാംലെ, പെട്രോനെറ്റ് എംഡി ആന്‍ഡ് സിഇഒ പ്രഭാത് സിങ്, ഗതാഗത കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്, ഗതാഗത സെക്രട്ടറി കെ.ആര് ജ്യോതിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: