റാഞ്ചി: ഇന്ത്യന്‍ ഏകദിന, ട്വന്റി20 ക്രിക്കറ്റ് ടീം നായകന് എം.എസ്. ധോണി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നു. വിജയ് ഹസാരെ, സയിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റുകള്‍ക്കുള്ള ഝാര്‍ഖണ്ഡ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ധോണി സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചു.
ദേശീയ ടീമിന് ഇനിയുള്ളത് കൂടുതലും ടെസ്റ്റ് പരമ്പരകള്‍. ശാരീരികക്ഷമത നിലനിര്‍ത്താന്‍ മത്സരങ്ങളില്‍ സജീവമാകണമെന്നതിനാല് ധോണി നീക്കം. ഐപിഎല്ലും അതിനു ശേഷമുള്ള ചാമ്പ്യന്‍സ് ലീഗ് ഏകദിന ടൂര്‍ണമെന്റിലും പങ്കെടുക്കുകയും ലക്ഷ്യം. ധോണിയെ ടീമിലുള്‍പ്പെടുത്തുമെന്ന് ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: