തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബിയില്‍ ഝാര്‍ഖണ്ഡ്-ദല്‍ഹി മത്സരം സമനിലയില്‍. ഝാര്‍ഖണ്ഡിനെതിരെ ഫോളോഓണ്‍ ചെയ്ത ദല്‍ഹി കളിയവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 480 റണ്‍സെടുത്തു. ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തില്‍ ഝാര്‍ഖണ്ഡിന് മൂന്നു പോയിന്റ്, ദല്‍ഹിക്ക് ഒരു പോയിന്റ്. സ്കോര്‍: ഝാര്‍ഖണ്ഡ് – 493, ദല്‍ഹി – 334, 480/6.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 165 എന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടര്‍ന്ന ദല്‍ഹിക്ക് രഞ്ജി ട്രോഫിയിലെ വേഗതയേറിയ സെഞ്ചുറി കുറിച്ച ഋഷഭ് പന്തിന്റെ (135) പ്രകടനം സമനില സമ്മാനിച്ചു. 48 പന്തില്‍ മൂന്നക്കം തികച്ച ഋഷഭ് രാജ്യത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയാണ് കുറിച്ചത്. 1987-88ല്‍ തൃപുരയ്ക്കെതിരെ ആസാമിന്റെ ആര്.കെ. ബോറയുടെ (56 പന്തില്‍ 100) പ്രകടനം മറികടന്നു. 67 പന്തില്‍ 135 റണ്‍സെടുത്താണ് ഋഷഭ് മടങ്ങിയത്.
ധ്രുവ് ഷോറെ (91), ഉന്മുക്ത് ചന്ദ് (63), മിലിന്ദ് കുമാര്‍ (65), മനന്‍ ശര്‍മ (53 നോട്ടൗട്ട്) എന്നിവരുടെ പ്രകടനങ്ങളും ദല്‍ഹിയെ തുണച്ചു. ഝാര്‍ഖണ്ഡിനായി ഷഹബാസ് നദീം മൂന്നും, സണ്ണി ഗുപ്ത രണ്ടും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: