കോഴിക്കോട്: ലോക ഷോട്ടോകാന്‍ കരാട്ടെ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 12,13 തീയതികളില്‍ കോഴിക്കോട്ട് ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടക്കും. ആറു മുതല്‍ 60 വയസ് വരെയുള്ള 600 ഓളം മത്സരാര്‍ത്ഥികള്‍ വിവിധ കാറ്റഗറികളിലായി മത്സരിക്കും.
കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതിയോടെയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് സെന്‍സായി ഇബ്രാഹിം ചാലിയത്ത്, സി. റഫീഖ്, കെ.പി. വിമല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം.
















