കണ്ണൂര്‍: കേരള സംസ്ഥാന വ്യാപാരി വ്യവസായിസമിതി സംസ്ഥാന സമ്മേളനം 12 ന് കണ്ണൂരില്‍ ആരംഭിക്കും. 12 ന് വൈകുന്നേരം പതാക-കൊടിമര ജാഥകളുടെ സംഗമം നടക്കും. തുടര്‍ന്ന് വൈകുന്നേരം 5.30 ന് ജെയിംസ് മാത്യും എംഎല്‍എ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.
13 ന് രാവിലെ 10 മണിക്ക് റബ്കോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ഇ.പി.ജയരാജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിക്കും. 14 ന് വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടക്കും.
വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കടന്നപ്പളളി രാമചന്ദ്രന് മുഖ്യാതിഥിയായി പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് ബിന്നിഇമ്മട്ടി, ഇ.എസ്.ബിജു, വി.ഗോപിനാഥ്, ചാക്കോ മുല്ലപ്പളളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: