Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമിജിയുടെ സമാധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 09:10 pm IST
in Samskriti

1902 ഫെബ്രുവരിയില്‍ നിവേദിത ഭാരതത്തില്‍ മടങ്ങിയെത്തി. കൊല്‍ക്കത്തയിലെ ബാഗ്ബസാറായിരുന്നു നിവേദിതയുടെ കര്‍മക്ഷേത്രം. ഇത്തവണ ബോസ്പാറാ ലെയിനിലെ 17-ാം നമ്പര്‍ വീടും അവര്‍ വാടകയ്‌ക്ക് എടുത്തു. വലിയ ആര്‍ഭാടത്തോടുകൂടി സരസ്വതീപൂജ നടത്തി. വീടുതോറും നടന്നു കൊച്ചു പെണ്‍കുട്ടികളെയും അയല്‍പക്കക്കാരെയും പ്രത്യേകം പ്രത്യേകം ക്ഷണിച്ചു. പൂജയ്‌ക്കുശേഷം സ്‌കൂളിലെ ജോലി വീണ്ടും ആരംഭിച്ചു.

അക്കാലത്ത് സ്വാമിജി കാശിയിലായിരുന്നു. നിവേദിതയെ ആശീര്‍വദിച്ചുകൊണ്ട് അദ്ദേഹം എഴുതി: ‘മഹാമായ തന്നെ നിന്റെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിക്കട്ടെ. ഒന്നിനും തടുക്കാന്‍ പറ്റാത്തതായ മഹാശക്തി നിന്നില്‍ ഉണര്‍ന്നുവരട്ടെ. അതിനോടൊപ്പം നിസ്സീമമായ ശാന്തിയും നിനക്ക് കൈവരുമാറാകട്ടെ. ഇതാണെന്റെ പ്രാര്‍ത്ഥന.’

നിവേദിതയുടെ 17-ാം നമ്പര്‍ വീട്ടില്‍ സ്വാമിജി പല പ്രാവശ്യവും വന്നിട്ടുണ്ട്. ജൂണ്‍ 28-ാം തീയതിയാണ് അദ്ദേഹം അവസാനമായി അവിടെ വന്നത്. 1902 ജൂലായ് നാലാം തീയതി സ്വാമിജി ദേഹത്യാഗം ചെയ്തു. ജൂലായ് രണ്ടാം തീയതി സ്വാമിജിയെ കാണുന്നതിനായി നിവേദിത ബേലൂര്‍ മഠത്തില്‍ പോയിരുന്നു. വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കെ പെട്ടെന്ന് സ്വാമിജി പറഞ്ഞു: ‘ഞാന്‍ മരിക്കുവാന്‍ തയ്യാറായിരിക്കുകയാണ്.’

അന്ന് ഏകാദശിയായിരുന്നു. സ്വാമിജിക്ക് ഉപവാസമായിരുന്നു. എന്നാല്‍ നിവേദിതയെ ആഹാരം കഴിപ്പിക്കുവാന്‍ അദ്ദേഹം ധൃതികൂട്ടി. ആഹാരാനന്തരം കൈ കഴുകുന്നതിന് സ്വാമിജി തന്നെ നിവേദിതക്ക് വെള്ളമൊഴിച്ചുകൊടുത്തു. തൂവാലകൊണ്ട് കൈ തുടച്ചു കൊടുക്കുകയും ചെയ്തു.

സ്വാമിജി ഗുരു, നിവേദിത ശിഷ്യയും-ഇതൊക്കെ അവര്‍ അങ്ങോട്ട് സ്വാമിജിക്ക് ചെയ്തുകൊടുക്കുകയാണ് വേണ്ടത്. അതിനാല്‍ നിവേദിത തടസ്സം പറഞ്ഞുനോക്കി: ‘സ്വാമിജി, ഇതെല്ലാം ഞാന്‍ അങ്ങേക്ക് ചെയ്തുതരേണ്ടതാണ്. അവിടുന്ന് എനിക്കല്ല.’ സ്വാമിജി മറുപടി പറഞ്ഞു: ‘ഈശോ തന്റെ ശിഷ്യരുടെ കാല്‍ കഴുകിയില്ലേ?’

നിവേദിത ഞെട്ടിത്തെറിച്ചു. അതവസാനകാലത്തല്ലേ എന്നു പറയാന്‍ ഭാവിച്ചു. സ്വാമിജിയുമായുള്ള നിവേദിതയുടെ അവസാനത്തെ കൂടിക്കാഴ്ച അങ്ങനെയായിരുന്നു. സ്വാമിജി അന്നവര്‍ക്ക് ഒരു സവിശേഷ അനുഗ്രഹം നല്‍കുകയുണ്ടായി.സ്വാമി വിവേകാനന്ദന്‍ 1902 ജൂലായ് നാലാം തീയതി വെള്ളിയാഴ്ച സന്ധ്യാവേളയില്‍ മഹാസമാധി പ്രാപിച്ചു. അതിരാവിലെ നിവേദിത മഠത്തിലെത്തി. സ്വാമിജിയുടെ ശരീരത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല. സ്വന്തം മുറിയില്‍ കിടന്നുറങ്ങുകയാണെന്നേ തോന്നൂ.

നിവേദിത സ്വാമിജിയുടെ കിടക്കയ്‌ക്കരികെ ഇരുന്ന് ഒരു വിശറിയെടുത്തു പതുക്കെ വീശാന്‍ തുടങ്ങി. ഒരേ ഇരുപ്പില്‍ ഇരുന്ന് രണ്ടുമണിവരെ വീശി. പിന്നീട് ആചാരമനുസരിച്ച് പുതിയ കാവിവവസ്ത്രംകൊണ്ട് പുതപ്പിക്കപ്പെട്ട സ്വാമിജിയുടെ ശരീരം പുഷ്പമാല്യങ്ങളെക്കൊണ്ട് നിവേദിത അലങ്കരിച്ചു. സ്വാമിജിയുടെ ജഡം ചിതാഗ്നിയില്‍ എരിയുന്നത് കണ്ട് നിവേദിത നിര്‍ന്നിമേഷമായി നിന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.