തൃപ്പൂണിത്തുറ: മാധ്യമങ്ങള്‍ സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ പരാചയപ്പെടുന്നു. രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ വഴങ്ങേണ്ടി വരുന്ന സാഹാചര്യമാണ് ഇന്നുള്ളതെന്ന് പി.സുജാതന്‍. കേസരി ‘ഇടതുപക്ഷ ഭീകരതയും മാധ്യമ പക്ഷപാതം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വിചാരസദസി ല്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ സിന്‍ഡിക്കേറ്റുകളായി കാണുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ അഭിഭാഷക മാധ്യമ പ്രവര്‍ത്തകരുടെ വിഷയത്തില്‍ ഇടപെടുന്നില്ല. ഒരു മണിക്കൂര്‍ മുഖാമുഖം ഇരുന്ന് തീര്‍പ്പാക്കാവുന്ന പ്രശനം മുഖ്യമന്ത്രി മധ്യസ്ഥതയ്‌ക്ക് പോലും തയ്യാറാകാതെ പ്രശ്‌നത്തെ ജ്യൂഡിഷറിക്ക് വിടുകയാണ് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിഷയാവതരണം ഡോ.എന്‍.ആര്‍. മധു നടത്തി.മാര്‍സിസ്റ്റുകാര്‍ സംഘ പ്രവര്‍ത്തകര്‍ക്ക് നേരേ നടത്തുന്ന കൊലപാതക അക്രമ രാഷ്‌ട്രീയത്തെ അപലപിച്ചു. കണ്ണൂരില്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുടുംബങ്ങളുടെ അവസ്ഥയുടെ നേര്‍ക്കാഴ്ചയിലേക്കായി എന്‍.ആര്‍.മധു ചിത്രീകരിച്ച ഡോക്യുമെന്‍ഡന്റി പ്രദര്‍ശനവും നടത്തി. പി.ആര്‍. ഹരി, കെ.വി.സത്യന്‍ എന്നിവരും സംസാരിച്ചു.
















