പയ്യന്നൂര്‍: ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി രൂപീകരണ യോഗം പയ്യന്നൂരില്‍ നടന്നു. സംസ്ഥാന സംഘടനാ കാര്യദര്‍ശി വി.മഹേഷ് സംബന്ധിച്ചു. തപസ്യ കലാസാഹിത്യവേദി സംസ്ഥാന രക്ഷാധികാരിയും അധ്യാപകനുമായിരുന്ന മേലത്ത് ചന്ദ്രശേഖരന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഇ.വേണുഗോപാല്‍, അഡ്വ.പി.പി.സന്ദീപ് കുമാര്‍, എസ്.പരമേശ്വരന്‍, പി.വി.ജയപ്രകാശ്, സി.വി.ജയചന്ദ്രന്‍, പ്രശാന്ത് ബാബു കൈതപ്രം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി.കെ.ഈശ്വരന്‍ (കണ്‍വീനര്‍), അഡ്വ.കെ.വി.കെ.നായര്‍, അഡ്വ.പി.അനില്‍കുമാര്‍ (ജോയന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















