ഇരിട്ടി: കലയ്‌ക്കും സാഹിത്യത്തിനും സമൂഹത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കാനുള്ള കഴിവുണ്ടെന്നു ചിറക്കല്‍ രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എ.എസ്.പ്രശാന്ത് കൃഷ്ണന്‍ പറഞ്ഞു. കീഴൂര്‍ വാഴുന്നവേഴ്‌സ് യുപി സ്‌കൂളില്‍ ഇരിട്ടി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സാഹിത്യ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലടി മുന്നോട്ട് വെക്കുമ്പോള്‍ ആറടി പിന്നോട്ടു പോകുന്ന സമൂഹത്തിന്റെ ഭാഗമായി ഇന്ന് നമ്മുടെ പുതുതലമുറ മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ കാലഘട്ടത്തില്‍ യോഗ്യമായത് പലതും നമ്മള്‍ നേടുന്നുന്നെങ്കിലും പഴമയിലെ ഗുണങ്ങള്‍ പലതും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആര്‍ദ്രത, സ്‌നേഹം, വിശുദ്ധി എന്ന പദങ്ങളെല്ലാം ജീവിതത്തിന്റെ നിഘണ്ടുവില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സര്‍ഗ്ഗാത്മകവും സാമൂഹ്യവുമായ മാനുഷികബോധം സമൂഹത്തില്‍ സൃഷ്ടിക്കുവാന്‍ കലയ്‌ക്കും സാഹിത്യത്തിനുമുള്ള കഴിവ് ഇത്തരം സാഹിത്യ ശില്പ്പശാലകളിലൂടെ കഴിയുമെന്നും അതിനുള്ള കഴിവ് ആര്ജ്ജിക്കുവാന്‍ നമ്മള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ജെ.ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം സാഹിത്യവേദി ഉപജില്ലാ കണ്‍വീനര്‍ കെ.വിനോദ് കുമാര്‍, വിയുപി സ്‌കൂള്‍ മാനേജര്‍ കെ.ഇ.ദാമോദരന്‍ നായനാര്‍, പിടിഎ പ്രസിഡന്റ് പി.കെ.ഫാറൂക്ക്, എച്ച്എം ഫോറം സിക്രട്ടറി കെ.ജെ.ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ഇ.ലക്ഷ്മണന്‍ സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ ടി.ഒ.ശ്രീജ നന്ദിയും പറഞ്ഞു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ ഇരിട്ടി നഗരസഭാചെയര്‍മാന്‍ പി.പി.അശോകന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.പി.ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. പി.രഘു, ടി.കെ.ശാലിനി, എം. ശ്രീനിവാസന്‍, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
















