Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കളളക്കേസും അക്രമവും തുടര്‍ന്നാല്‍ സമാധാന ഉടമ്പടി പുന:പരിശോധിക്കേണ്ടി വരും: കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 10:13 pm IST
in Kannur

ചെറുവാഞ്ചേരി(പാനൂര്‍): സിപിഎം അക്രമത്തിനെതിരെ രാജ്യവ്യാപകമായി പ്രചണ്ഡമായ പ്രചരണവുമായി ബിജെപി മുന്നോട്ടു പോകുകയാണെന്നും പോലീസിനെ ഉപയോഗിച്ച് കളളക്കേസും അക്രമവും തുടരുകയാണെങ്കില്‍ കണ്ണൂരില്‍ ഒപ്പുവെച്ച സമാധാന ഉടമ്പടി പുന:പരിശോധിക്കേണ്ടി വരുമെന്നും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍. സിപിഎം അക്രമത്തിനും നുണപ്രചരണത്തിനുമെതിരെ ബിജെപി പാട്യം പഞ്ചായത്ത് കമ്മറ്റി ചെറുവാഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയവര്‍ ആറുമാസം കൊണ്ട് അഴിമതിയും സ്വജനപക്ഷപാതവും നടത്തുകയാണ്. ബന്ധുക്കള്‍ക്കെല്ലാം ജോലി നല്‍കുന്നു. സിപിഎം പ്രവര്‍ത്തകരുടെ ചെയ്തികള്‍ കാരണം സ്ത്രീജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പാര്‍ട്ടി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുമെന്നാണ് പറയുന്നത്. അതിലും ഗുണകരം കടുക്കകൃഷി ആരംഭിക്കുന്നതാണെന്നും അങ്ങിനെയെങ്കിലും സ്ത്രീകള്‍ രക്ഷപ്പെടട്ടെന്നും കെ.സുരേന്ദ്രന്‍ പരിഹസിച്ചു. കേന്ദ്രസര്‍ക്കാറിന്റെ കനിവുകൊണ്ട് മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചതും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതും കേന്ദ്രത്തിന്റെ ഇടപ്പെടല്‍ കൊണ്ടു മാത്രമാണ്. ഇവിടെ നടക്കുന്നത് അക്രമവും പീഡനവുമാണ്. എന്തുനടന്നാലും പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. തൃശൂരിലെ പീഡനം പാര്‍ട്ടി അന്വേഷിക്കുമെന്നാണ് പറയുന്നത്. ഇതെന്താ ചൈനയാണോ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കാന്‍? പോലീസാണ് അന്വേഷിക്കേണ്ടത്. ജയന്തനെന്ന സിപിഎം നേതാവ് ഇന്നു സൈര്യവിഹാരം നടത്തുന്നു. ഇയാളെ അറസ്റ്റു ചെയ്യാത്ത പോലീസ് നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ മിടുക്കു കാട്ടുകയാണ്. ചേര്‍ത്തലയിലെ അനാഥമന്ദിരത്തില്‍ കയറി ഒരു പെറ്റിക്കേസ് പ്രതിയെ കല്ല്യാണം നടക്കുമ്പോള്‍ അറസ്റ്റു ചെയ്തു കൊണ്ടുപോകുമ്പോള്‍ പീഡനവീരന്‍മാരായ സിപിഎം നേതാക്കള്‍ക്ക് പോലീസ് എസ്‌കോര്‍ട്ടു പോകുകയാണ് .കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ അക്രമം നടന്നിട്ടും പിണറായി വിജയനു മിണ്ടാട്ടമില്ല. അക്രമവും കൊലയും തുടരുകയാണ്. കണ്ണൂര്‍ രാഷ്‌ട്രീയ അക്രമത്തില്‍ മാത്രമല്ല കുപ്രസിദ്ധമാകുന്നത്. ഇപ്പോള്‍ ഭീകരന്‍മാരുടെ താവളവും ഇവിടെ പാര്‍ട്ടി ഗ്രാമങ്ങളിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആര്‍എസ്എസിനെതിരായി ഭീകരവാദികളുമായി കൈകോര്‍ക്കുകയാണ് സിപിഎമ്മെന്നും സംസ്ഥാനത്ത് സിപിഎമ്മിന്റെ ചെയ്തികള്‍ കാരണം ആര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ആര്‍.വി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു .ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന്‍തില്ലങ്കേരി, ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, വി.പി.സുരേന്ദ്രന്‍, സി.കെ.കുഞ്ഞിക്കണ്ണന്‍, കെ.പി.സഞ്ജീവ്കുമാര്‍, കെ.കെ.ധനഞ്ജയന്‍, രാജേഷ് കൊച്ചിയങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. പി.സുധീര്‍ സ്വാഗതവും പി.വി.വത്സന്‍ നന്ദിയും പറഞ്ഞു. പൂവ്വത്തൂരില്‍ നിന്നും ആരംഭിച്ച ബഹുജനപ്രകടനത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്നു. കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡണ്ടും സിപിഎം നേതാവുമായ എ.അശോകനെതിരെ മുദ്രാവാക്യം വിളികളുമായി അണിനിരന്നവരുടെ പ്രതിഷേധം സിപിഎമ്മിനും പോലീസിനും കനത്ത താക്കീതുനല്‍കുന്നതായി മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

Kerala

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

Entertainment

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.