പിലാത്തറ: ശൈത്യകാല പച്ചക്കറിക്കൃഷി പദ്ധതിയുമായി പിലാത്തറ റോട്ടറി ക്ലബ്ബ്. ക്ലബ്ബംഗങ്ങളിലൂടെയും കുടുംബശ്രീകളിലൂടെയും ജൈവപച്ചക്കറി വ്യാപകമാക്കാനാണ് പദ്ധതി. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പച്ചക്കറി കാര്‍ഷിക ക്ലാസും തൈകളുടെ വിതരണവും നടന്നു. എം.സി.ഷാജി ക്ലാസെടുത്തു. ഇന്ദു രഘുനാഥ് അധ്യക്ഷത വഹിച്ചു. എം.പി.കൃഷ്ണന്‍, എം.വി.പുരുഷോത്തമന്‍, ടി.ടി.സജീവന്‍, പി.കെ.രഘുനാഥ്, ഡോ.രമണി പ്രഭാകരന്‍, പി.വി.കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.
















