തലശ്ശേരി: സ്വകാര്യവ്യക്തികള്‍ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ എതിര്‍ക്കാതിരിക്കുകയും എന്നാല്‍ ജനറല്‍ ആശുപത്രി പോലുള്ള പൊതു കെട്ടിട നിര്‍മ്മാണത്തെ തടയുകയും ചെയ്യുന്ന പുരാവസ്തു വകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി പ്രസ്താവിച്ചു. ഇന്നലെ ഐഎംഎ ഹാളില്‍ നടന്ന ദേശീയ അര്‍ബുദ ദിനാചരണത്തോടനുബന്ധിച്ച് കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
















