കാഞ്ഞാര്‍: വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ തഴച്ച് വളരുന്നു. മുട്ടത്തെ വിദ്യാര്‍ത്ഥി
സംഘര്‍ഷങ്ങളില്‍ കഞ്ചാവ് മാഫിയയുടെ പങ്ക് വളരെ വലുതാണ്. വിദൂരസ്ഥലങ്ങളില്‍ നിന്നും എഞ്ചിനിയറിങ് കോളേജിലും പോളിടെക്‌നിക്കിലും പഠനത്തിനെത്തുന്ന വിദ്യാര്‍ഥികളെ കഞ്ചാവ് മാഫിയ തങ്ങളുടെ വരുതിയിലാക്കുന്നു. ചെറിയ പ്രശ്‌നങ്ങളില്‍ പോലും എബിവിപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ വ്യാപകമായി ആക്രമിക്കുന്നത് എസ്എഫ് ഐ പോറ്റി വളര്‍ത്തുന്ന കഞ്ചാവിന് അടിമകളായവരാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്പടിക്കുന്ന ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന ഉള്‍പ്പെടെയുള്ള അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്ന കാര്യം നാട്ടില്‍ പട്ടാണ്.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ നടത്തിയ റെയ്ഡിലാണ് സാജന്‍, എബി, ബേസില്‍ എന്നിവര്‍ പിടിയിലായത്. എസ്എഫ്‌ഐക്കാര്‍ തമ്പടിക്കുന്ന ഹോസ്റ്റലില്‍ പരിശോധന നടത്തുവാന്‍ പോലീസ് തയ്യാറായിട്ടില്ല. മറ്റൊരു ലോഡ്ജില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. അക്രമത്തില്‍ ഏര്‍പ്പെടുന്ന എസ്എഫ്‌ഐക്കാര്‍ സുരക്ഷിതമായി തിരിച്ചെത്തി പോലീസില്‍ നിന്നും രക്ഷപെടുന്നത് ഈ
ൗ ഹോസ്റ്റലില്‍ എത്തിയാണ്. ഈ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് എസ്എഫ്‌ഐ വളര്‍ത്തി കൊണ്ടുവരുന്ന സാമൂഹ്യ വിരുദ്ധര്‍ മുട്ടത്തെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ്. പൊതുസമൂഹം ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞു. വിദൂരസ്ഥലങ്ങളില്‍ നിന്നും പഠനത്തിനായി മുട്ടത്ത് എത്തുന്ന യുവാക്കളെ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാക്കുന്നതില്‍ എസ്എഫ്‌ഐയുടെ പങ്ക് വളരെ വലുതാണ്. കഞ്ചാവ് മാഫിയയുമായി ബന്ധപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതില്‍ നിന്നും ഒരിക്കലും മോചനമില്ല. വിദ്യാര്‍ത്ഥികള്‍ കൂട്ടമായി തങ്ങുന്ന നിരവധി കെട്ടിടങ്ങളാണ് മുട്ടത്തും പരിസരത്തും ഉള്ളത്.
വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ പെരുപ്പിക്കുന്നതില്‍ കഞ്ചാവ് മാഫിയയുടെ പങ്ക് വളരെ വലുതാണ്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ എത്തിക്കുവാന്‍ വന്‍ ശൃംഖലയാണ് പ്രവര്‍ത്തിക്കുന്നത്. ശക്തമായ നിയമ നടപടിയിലൂടെ കഞ്ചാവ് മാഫിയയുടെ വേരറുത്തില്ലെങ്കില്‍ ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
















