മട്ടാഞ്ചേരി: തൃപ്രയാറില്‍ നടക്കുന്ന സൗത്ത് ഇന്ത്യാ ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ സംസ്ഥാന പുരുഷ വനിതാ ടീമിനെ തെരഞ്ഞെടുത്തു. വനിതാ ടീമിനെ മഹേശ്വരി എന്‍.ഷെട്ടി നയിക്കും. സൂര്യ. എസ്, ചെല്‍സിയ ജോണ്‍സണ്‍, റിന്‍സി.സി , അനിത എ.ഡി, യസ്മിത എം, അമൃത.ജെ, റസീന.എ.എസ് , നിവ്യ. കെ.എസ്, അനീഷ ഷിബു, ദീപിക എം, സുമത് ബാലചന്ദ്രന്‍, ലക്ഷ്മിശ്രീ അനില്‍കുമാര്‍, ശരണ്യ കെ.സി. എന്നിവരാണ് ടീം അംഗങ്ങള്‍: പുരുഷ ടീമിനെ ഫെഡറിക് ജോസഫ് വി.ടി. നയിക്കും.
ആദര്‍ശ് എ.എസ്, അരുണ്‍കുമാര്‍.സി, ബിജിന്‍ എം.എസ്, അജിത് ബാബു, ചന്ദു മോന്‍.ജി.എസ്. രാഹുല്‍, എന്‍.ആര്‍. ബിനു, എ. മനു, എ.എം. മുബിന്‍ പി.എം, ജോയി മോന്‍ ദേവസൃ, അക്ഷയ് വി.നായര്‍, മുഹമ്മദ് അര്‍ഷദ് ടി.കെ എന്നിവരാണ് ടീം അംഗങ്ങള്‍.
തൃപ്രയാറില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി കൊച്ചിയില്‍ പരിശീലന ക്യാമ്പ് നടന്നു.
കെ.എം. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. എം.എം.സലിം, വി.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ഷംനാദ്.ബി, ആഷിഖ് എന്‍.വിയാണ് ടീം പരിശീലകന്‍, കെ.എം. ഷാഹുല്‍ ഹമീദ്, കാവ്യ.കെ. വിദ്യാധരന്‍ എന്നിവര്‍ മാനേജര്‍മാരുമാണ്.
















