കണ്ണൂര്‍: ഡോ.വിനായക ചന്ദ്ര ദീക്ഷിതരുടെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് കണ്ണൂര്‍ താവക്കര പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ ഗുരുവന്ദനം ആചാര്യസംഗമം നടത്തി. ഗുരുഗീതത്തോടെ ആരംഭിച്ച പരിപാടിയില്‍ ഡോ.വിനായകചന്ദ്രദീക്ഷിതരുടെ പാദപൂജാച്ചടങ്ങിന് അദ്ദേഹത്തിന്റെ ശിഷ്യരായ പവിത്രന്‍ തന്ത്രി, പുരുഷോത്തമന്‍ തന്ത്രി, ഉത്തമന്‍ തന്ത്രി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് തുടങ്ങിയ ഗുരുവന്ദനം ആചാര്യസംഗമം ചെറുപുഴ യോഗ പഠനകേന്ദ്രം ഡയരക്ടര്‍ ദാമോദരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ കാട്ടുമാടം ഇളയേടത്ത് ഈശാനന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിനായക ചന്ദ്രദീക്ഷിതര്‍ രചിച്ച ഗുരുസ്മരണിക എന്ന പുസ്തകം സ്വാമി ആത്മചൈതന്യ കേരളപത്മശാലീയസംഘം ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രന്‍ മൂത്തചെട്ട്യാന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. വിനായകചന്ദ്ര ദീക്ഷിതരുടെ അരുമശിഷ്യനായ പുരുഷോത്തമന്‍ തന്ത്രി രചിച്ച ഗുരുവിനെത്തേടി എന്ന പുസ്തകം അവധൂതാശ്രമം മഠാധിപതി സാധു വിനോദന്‍ ചിറക്കല്‍ കോവിലകം രാജ സി.കെ.രവീന്ദ്രവര്‍മ്മരാജക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
ഡോ.വിനായകചന്ദ്രദീക്ഷിതരുടെ ശിഷ്യര്‍ക്കുള്ള താന്ത്രിക് പീഠത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ഈശാനന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. ആദരിക്കല്‍ ചടങ്ങില്‍ കണ്ണാടിപ്പറമ്പ് ഗണപതിക്ഷേത്രം തന്ത്രി പി.രാഘവന്‍ തന്ത്രി, അഴീക്കോട്‌തെരു ശ്രീ ഗണപതി മണ്ഡപം, മേലായി മുള്ളിക്കോട്ട് ഹരിദാസന്‍ നമ്പ്യാര്‍, കേരള ഫോക്‌ലോര്‍ അക്കാദമി ഫെല്ലോഷിപ് നല്‍കി ആദരിച്ച തെയ്യം കലാകാരന്‍ നാണുപ്പെരുവണ്ണാന്‍, അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രം നെയ്യമൃത് സംഘം പ്രസിഡണ്ട് പെരുമാക്കല്‍ ഗംഗാധരന്‍ നമ്പ്യാര്‍ എന്നിവരെക്കൂടാതെ മലബാറിലെ മഹാഗണപതിക്ഷേത്രങ്ങളിലെ ഊരാളന്‍മാരെയും സ്ഥാനികരെയും നര്‍ത്തകരെയും ആദരിച്ചു. തുടര്‍ന്ന് സ്വാമി ആത്മചൈതന്യ, സാധുവിനോദന്‍, സി.കെ.രവീന്ദ്രവര്‍മ്മരാജ, ഡോ.നിത്യാനന്ദന്‍, എം.പി.ഗിരീഷ്, അരയാക്കണ്ടി സന്തോഷ്, തൈക്കണ്ടി പവിത്രന്‍, സി.പ്രഭാകരന്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, സതീശന്‍ പുതിയേട്ടി, ചെമ്പന്‍ ബാബു, എം.പുരുഷോത്തമന്‍, സി.ഉത്തമന്‍ എന്നിവര്‍ സംസാരിച്ചു. എ.പവിത്രന്‍ നന്ദി പറഞ്ഞു.
















