മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ ചാമ്പ്യന്മാര്‍ ബയേണ്‍ മ്യൂണിക്കിന് സമനില. ഹോഫെന്‍ഹെയിമാണ് ബയേണിനെ കുരുക്കിയത് (1-1). അതേസമയം, ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് വന്‍ ജയം. ഹാംബര്‍ഗിനെ രണ്ടിനെതിരെ അഞ്ചു ഗോളിന് തുരത്തി ബൊറൂസിയ.
മ്യൂണിക്കിലാണ് ചാമ്പ്യന്മാര്‍ക്ക് അടിതെറ്റിയത്.
16ാം മിനിറ്റില്‍ ഡെമിര്‍ബേയുടെ ഗോളില്‍ ഹോഫെന്‍ഹെയിം മുന്നില്‍. 34ാം മിനിറ്റില്‍ സുബെറിന്റെ സെല്‍ഫ് ഗോള്‍ വന്നില്ലെങ്കില്‍ അലിയന്‍സ് അരീനയില്‍ തോല്‍വി രുചിക്കുമായിരുന്നു ബയേണ്‍. എവേ മത്സരത്തില്‍ പോള്‍ ഔബമേയങ്ങിന്റെ നാലു ഗോളുകള്‍ ബൊറൂസിയയ്‌ക്ക് മിന്നും ജയം സമ്മാനിച്ചു. നാല്, 23, 27, 48 മിനിറ്റുകളില്‍ ഔബമേയങ് ലക്ഷ്യം കണ്ടു. ഡെംബെലെ അഞ്ചാം ഗോള്‍ നേടി. നിക്കോളയ് മുള്ളറുടെ ഇരട്ട ഗോള്‍ ഹാംബര്‍ഗിന്റെ ആശ്വാസം. പത്ത് കളികളില്‍ 24 പോയിന്റുമായി ബയേണ്‍ തന്നെ മുന്നില്‍.
മറ്റു മത്സരഫലങ്ങള്‍: ബെയര്‍ ലെവര്‍കൂസന്‍-ഡാംസ്റ്റഡ്റ്റ് (3-2), എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട്-കോണ്‍ (1-0), വോള്‍ഫ്‌സ്ബര്‍ഗ്-ഫ്രെയ്ബര്‍ഗ് (3-0), ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്ക്-ഹെര്‍ത്ത (3-0), അഗസ്ബര്‍ഗ്-ഇന്‍ഗ്ലൊസ്റ്റഡ്റ്റ് (2-0).
















