ആവേശം വാനിലുയര്‍ന്നു: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ലെഗാന്‍സിനെതിരെ ഗോള്‍ നേടിയ റയല്‍ മാഡ്രിഡിന്റെ ഗരത് ബെയ്‌ലിന്റെ ആഹ്ലാദം
മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ റയല്‍ മാഡ്രിഡിന്റെ തോല്‍വിയറിയാത്ത കുതിപ്പ് തുടരുന്നു. ഇന്നലെ ലെഗാന്‍സിനെ എതിരില്ലാത്ത മൂന്നു ഗോളിന് തുരത്തി റയല്‍. അതേസമയം, അത്‌ലറ്റികോ മാഡ്രിഡിന് തോല്‍വി.
സൂപ്പര്‍ താരം ഗരത് ബെയ്‌ലിന്റെ ഇരട്ട ഗോളുകളാണ് റയലിന് മികച്ച ജയമൊരുക്കിയത്. 38, 45 മിനിറ്റുകളില്‍ ബെയ്ല്‍ സ്‌കോര്‍ ചെയ്തു. 76ാം മിനിറ്റില്‍ അല്‍വാരൊ മൊറാട്ട പട്ടിക തികച്ചു. 11 കളികളില്‍ 27 പോയിന്റുമായി റയല്‍ ഒന്നാമത് തുടരുന്നു. ഒരു മത്സരം കുറച്ചു കളിച്ച ബാഴ്‌സലോണ 22 പോയിന്റുമായി രണ്ടാമത്. 11 കളികളില്‍ 21 പോയിന്റുള്ള അത്‌ലറ്റികോ മൂന്നാമത്. ഒരു മത്സരം കുറച്ചു കളിച്ച സെവിയ്യയ്‌ക്കും ഇതേ പോയിന്റ്.
എവേ മത്സരത്തില്‍ റയല്‍ സോസിഡാഡാണ് അത്‌ലറ്റികോയെ വീഴ്‌ത്തിയത് (2-0). കാര്‍ലോസ് വെല, വില്യന്‍ ജോസ് എന്നിവര്‍ സ്‌കോറര്‍മാര്‍. മറ്റൊരു കളിയില്‍ ഡിപോര്‍ട്ടീവൊ ആല്‍വ്‌സ് എതിരില്ലാത്ത ഒരു ഗോൡന് ഒസാസുനയെ തോല്‍പ്പിച്ചു. ഗ്രനേഡ-ഡിപോര്‍ട്ടീവൊ ല കൊരുണ മത്സരം സമനിലയില്‍. ലാസ് പല്‍മാസ് 1-0ന് ഐബറിനെയും തോല്‍പ്പിച്ചു.
















