കോട്ടയം: നഗരസഭയുടെ കീഴില്‍ നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ വിനോദകേന്ദ്രമായ മുനിസിപ്പല്‍ പാര്‍ക്ക് അടച്ചുപൂട്ടിയതില്‍ ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ആര്‍. വാര്യര്‍ പ്രതിഷേധിച്ചു. ആധുനിക രീതിയില്‍ പാര്‍ക്ക് പണിയാനെന്ന വ്യാജേന നിര്‍ത്തലാക്കുകയും എന്നാല്‍ നാളിതുവരെ പണിപൂര്‍ത്തിയാക്കാത്തത് നഗരസഭയുടെ അലംഭാവംമൂലമാണ്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യവ്യക്തിയുടെ പാര്‍ക്കിംഗ് ഭീമമായ തുക കൊള്ളയടിക്കുവാന്‍വേണ്ടിയാണ് നഗരസഭ കൂട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംഎല്‍എ ഫണ്ടില്‍നിന്നും മുനിസിപ്പല്‍ പാര്‍ക്ക് നവീകരണത്തിനായി മാറ്റിവച്ച തുകപോലും വിനിയോഗിക്കാത്ത നടപടിയും പ്രതിഷേധാര്‍ഹമാണ്. ഇതിന് ശാശ്വതപരിഹാരം കണ്ട് മുനിസിപ്പല്‍ പാര്‍ക്ക് എത്രയും വേഗം തുറന്നുകൊടുക്കാത്തപക്ഷം ശക്തമായ സമരപരിപാടികല്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















