കുന്നംകുളം : കാട്ടകാമ്പാല്‍ മേഖലയിലെ കോള്‍പടവുകളില്‍ പുഞ്ചകൃഷിക്കുള്ള പംമ്പിംങ് അവസാനഘട്ടത്തില്‍. മഴ കുറഞ്ഞതിനാല്‍ ഇക്കുറി ഒരു മാസം നേരത്തെയാണ് കൃഷിയിറക്കുന്നത്.
മേഖലയില്‍ 2000 ഏക്കറോളം സ്ഥലത്താണ് പുഞ്ചകൃഷി ചെയ്യുന്നത് . ജില്ലയിലെ ഏറ്റവും വലിയ കോള്പടവുകളിലൊന്നായ പഴഞ്ഞി കൂട്ടുകൃഷി സഹകരണ സംഘമാണ് പ്രധാന പടവ്. ഇതിന് പുറമേ ചിറ്റത്താഴം , വലിയടം വട്ടക്കായല്‍, പുല്ലാണിച്ചാല്‍, കരിയപാടം, താമരവട്ടം തുടങ്ങിയ പടവുകളിലും പുഞ്ചകൃഷി ചെയ്യുന്നുണ്ട്. ചിറ്റത്താഴം കോള്‍പടവിലും വലിയടം വട്ടക്കായല്‍ കോള്‍പടവിലും പമ്പിംങ് അവസാനഘട്ടത്തിലാണ്. ചിലയിടങ്ങളില്‍ നിലം ഉഴുത് ഞാറ് നടാനുളള ഒരുക്കങ്ങളിലാണ്.
പാടശേഖരങ്ങളില്‍ കെട്ടികിടക്കുന്ന വെള്ളം നൂറടി തോട്ടിലേക്കാണ് പമ്പ് ചെയ്യുന്നത്. പൊന്നാനി കോള്‍മേഖലയുടെ ജലസംഭരണിയായ നൂറടിത്തോട്ടില്‍ ശേഖരിക്കുന്ന വെള്ളം തിരിച്ച് വീണ്ടും പാടശേഖരത്തിലേക്ക് പമ്പ് ചെയ്താണ് കൃഷിക്ക് വെളളമെത്തിക്കുന്നത്. ഈ മാസം കൃഷി ഇറക്കി ഏപ്രില്‍-മെയ് മാസത്തോടെ വിളവെടുപ്പ് നടത്താണ് ഇത്തവണ പദ്ധതി.
പാടശേഖരത്ത് കെട്ടികിടക്കുന്ന വെള്ളം വലിയ മോട്ടോറുകള്‍ ഉപയോഗിച്ച് വറ്റിക്കുകയാണ് ആദ്യം ചെയ്തത്. വെള്ളം വറ്റുന്ന പാടങ്ങളില്‍ ഞാറ്റടി ഒരുക്കി. മഴ കുറഞ്ഞത് മൂലം പാടശേഖരത്ത് വെള്ളം കുറവാണ്. അതിനാലാണ് വെള്ളം പെട്ടെന്ന് വറ്റിച്ച് കൃഷി നേരത്തെ ഇറക്കേണ്ട അവസ്ഥയുണ്ടായത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും മഴക്കുറവു മൂലം നൂറടിത്തോട്ടിലെ വെളളത്തിന്റെ കുറവ് മുന്നില്‍കണ്ടാണ് ഈ വര്‍ഷം കൃഷി നേരത്തെയിറക്കേണ്ടി വന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ നൂറടിതോടില്‍ സംഭരിച്ചിട്ടുളള വെളളം കൃഷിക്ക് അപര്യാപ്തമാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ വിളവിലും കാര്യമായ കുറുവുണ്ടാകുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ കൃഷിയെ ജീവന്റെ താളമായി കരുതുന്ന ഇവിടുത്തെ കര്‍ഷകരിപ്പോള്‍ മഴ പെയ്യാനുളള പ്രാര്‍ത്ഥനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: