തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് ടോറന്റ് ഉള്‍പ്പെടെ നാലു വെബ്സൈറ്റുകളിലാണ് കഴിഞ്ഞദിവസം രാത്രിയോടെ സിനിമ പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസ് സൈബര്‍ ഡോം ഇടപെട്ട് സിനിമയുടെ ഡൗണ്‍ലോഡിങ് തടഞ്ഞു.
ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം തുടരുകയാണ്. ഇന്നലെയാണ് ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്തത്.മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്, മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാകുമെന്നാണു വിലയിരുത്തല്‍.
100 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന ആദ്യ ചിത്രമാകും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് ചിത്രത്തിന്റെ വ്യാജന് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: