ഇരിട്ടി: പതിനൊന്നാമത് സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയുമായി ഇരിട്ടി സി എം ഐ സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ഇരിട്ടി ടൗണില്‍ റോഡ് ഷോ ഫ്‌ലാഗ് ഓഫ് ചെയ്തുകൊണ്ട് ഇരിട്ടി ഡി വൈ എസ് പി പ്രജീഷ് തോട്ടത്തില്‍ നിര്‍വഹിക്കും. ചാമ്പ്യന്‍ ഷിപ്പ് രക്ഷാധികാരി പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ സിഎംഐ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോസ് തെങ്ങടയില്‍ , വൈസ് പ്രിന്‍സിപ്പാള്‍ അബ്രഹാം, സ്‌കൂള്‍ കായികാദ്ധ്യാപകന്‍ ജാന്‍സന്‍ ജോസഫ്, പിടിഎ എക്‌സിക്യുട്ടീവ് അംഗം ഡെല്ലിന്‍ മാത്യു എന്നിവര്‍ പങ്കെടുക്കും.
















