തലശ്ശേരി: കരിയാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, വടകര തണല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വൃക്കക്കൊരു തണല്‍ എന്ന പേരില്‍ ഇന്നുമുതല്‍ ഏഴ് വരെ കരിയാട് നമ്പ്യാര്‍സ് യുപി സ്‌കൂളില്‍ നടക്കുന്നതാണെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 12 പവലിയനുകള്‍ വീഡിയോ പ്രദര്‍ശനങ്ങള്‍, മെഡിക്കല്‍ കോളേജ് സ്റ്റാളുകള്‍, വൃക്കയുടെ ഘടന, രോഗങ്ങള്‍, ചികിത്സകള്‍, പ്രതിരോധ വഴികള്‍, ഡയാലിസിസ് രീതികള്‍ എന്നിവയും അവയവദാനം സംബന്ധിച്ച വിവരങ്ങളും എക്‌സിബിഷനില്‍വെച്ച് സൗജന്യ വൃക്കരോഗ പരിശോധനയും ഉണ്ടായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പി.കെ.രാജന്‍, എന്‍.എ.കരീം, എംടികെ ബാബു, വി.പി.ശങ്കരന്‍, ജയചന്ദ്രന്‍ കരിയാട്, ഇ.കെ.ഭരതന്‍ എന്നിവര്‍ പങ്കെടുത്തു.
















