കണ്ണൂര്‍: ഡോ. വിനായകചന്ദ്ര ദീക്ഷിതരുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷത്തിന്റെ ഭാഗമായി ഗുരുവന്ദനം എന്ന പേരില്‍ ആചാര്യസംഗമം നടത്തുന്നുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ ഒന്‍പതിന് താവക്കര പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗുരുവന്ദനം കാട്ടുമാടം ഇളയേടത്ത് ഈശാനന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ചെറുപുഴ യോഗാപഠനകേന്ദ്രം ഡയരക്ടര്‍ ദാമോദരന്‍ അധ്യക്ഷത വഹിക്കും. ഗുരുവന്ദന സമിതി പ്രസിഡന്റ് എം. പവിത്രന്‍, സെക്രട്ടറി എം. പുരുഷോത്തമന്‍, സതീശന്‍ പുതിയേട്ടി, സി. ഉത്തമന്‍, കെ. അമൃതേഷ് വാര്‍്ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















