കറുകച്ചാല്‍: നെടുംകുന്നം നെടുവേലില്‍ കാവില്‍ മഹാനാഗപൂജ ഇന്ന് രാവിലെ 9.30 മുതല്‍ നടക്കും. ചടങ്ങുകള്‍ക്ക് അരീപ്പുറത്ത് കല്ലമ്പളളി ചമ്പക്കുളം ഹരികൃഷ്ണന്‍ നമ്പൂതിരി മുഖ്യകാ ര്‍മികത്വം വഹിക്കും. രാവിലെ 11 ന് നടക്കുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് റ്റി.പി. തങ്കപ്പന്‍ നായ ര്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ.ആര്‍.പ്രസാദ് ഉദ്ഘാടനം ചെ യ്യും. എന്‍.കെ.രാധാകൃഷ്ണന്‍ നായര്‍, എ.ജി. ദാമോദരന്‍ ഉണ്ണി, എസ്. ശൈലജ എന്നിവര്‍ പ്രസംഗിക്കും. പ്രസാദമൂട്ട് ഉണ്ടാവും.
















