കണ്ണൂര്‍: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മദിനം ദേശീയ ഏകതാദിനമായി ആഘോഷിച്ചു. ചൊവ്വ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍സിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ലഫ്.കേണല്‍ ഡോ.പി.പി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.എം.ആശ അധ്യക്ഷത വഹിച്ചു.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഭാരതത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ എത്രവാക്കുകള്‍ കൊണ്ട് വിവരിച്ചാലും മതിയാകില്ലെന്ന് ലഫ്.കേണല്‍ ഡോ.പി.പി.വേണുഗോപാലന്‍ പറഞ്ഞു. സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും സാഹോദര്യത്തിന്റെയും സദ്ഭാവനയുടെയും സന്ദേശം പരത്താന്‍ സാധിക്കും. വിവേചനങ്ങളില്‍ നിന്നും അനീതികളില്‍നിന്നും വിമുക്തമായ ഇന്ത്യയെ സൃഷ്ടിക്കാം. അദ്ദേഹം പറഞ്ഞു.
പിടിഎ പ്രസിഡണ്ട് സുമന്‍ മാത്യു സര്‍ദാര്‍ പട്ടേല്‍ അനുസ്മരണ പ്രഭാഷണം നടത്തി. വി.അശോകന്‍ പ്രസംഗിച്ചു. എന്‍സിസി ഓഫീസര്‍ കെ.കെ.വിനോദ് കുമാര്‍ സ്വാഗതവും സീനിയര്‍ കേഡറ്റ് പി.അദൈ്വത് നന്ദിയും പറഞ്ഞു. എന്‍.സിസി കേഡറ്റുകള്‍ ദേശീയ ഏകതാ ദിവസ് പ്രതിജ്ഞയെടുത്തു.
















