മട്ടന്നൂര്‍: മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ഉപജില്ലാ കായികമേള ഇന്ന് സമാപിക്കും. രണ്ടായിരത്തോളം കായിക പ്രതിഭകള്‍ പങ്കെടുക്കുന്നുണ്ട്. മട്ടന്നൂര്‍ എഇഒ എ.പി.അംബികയുടെ അധ്യക്ഷതയില്‍ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ഇ.ഗണേഷ്, പി.രമണി എന്നിവര്‍ സംസാരിച്ചു.
ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എഡിഎം ഇ.മുഹമ്മദ് യൂസഫ് മുഖ്യാതിഥിയായിരിക്കും. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ശോഭന സമ്മാനദാനം നിര്‍വ്വഹിക്കും.
















