കണ്ണാടിപ്പറമ്പ്: ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്നു വരുന്ന പാട്ടുത്സവം രാവിലെ 8.30 ന് കളത്തിലരിപ്പാട്ട് എന്ന ചടങ്ങോടെ സമാപിക്കും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ശാസ്താവിന്റെ വിവിധ ഭാവങ്ങള്‍ പ്രകൃതി വര്‍ണങ്ങളാല്‍ കളംവരച്ച് പാട്ടൂട്ട് മണ്ഡപത്തില്‍ പാട്ട് നടന്നു. വടക്കെക്കാവില്‍ വാളെഴുന്നള്ളത്തുമുണ്ടായി. കരിയില്‍ സതീശന്‍ നമ്പ്യാരാണ് പാട്ടിന് നേതൃത്വം നല്‍കുന്നത്. ഇ.എന്‍.നാരായണന്‍ നമ്പൂതിരി, ഇ.എന്‍.ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ പൂജാകര്‍മങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു.
















