കണ്ണൂര്‍: കണ്ണൂരിന്റെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ബഹായി ഭവനങ്ങളില്‍ സംഘടിപ്പിച്ചു പ്രാര്‍ത്ഥനാ യജ്ഞത്തോടെ രണ്ടുദിവസമായി നടക്കുന്ന പ്രവാചക ജയന്തി ആഘോഷങ്ങള്‍ സമാപിച്ചു.
ബാബിന്റെയും ബാഹാഉള്ളയുടെയും ജീവിതവും ദൗത്യവും സംബന്ധിച്ച പഠനത്തിനും ചര്‍ച്ചയ്‌ക്കും കാണി പുരുഷോത്തമന്‍, ഘോഷിതാ വിനീത്, എം.പി.അയപ്പന്‍കുട്ടി, കെ.ശ്രീലത, പി.ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കെ.കെ.അശോകന്‍, കെ.മനോഹരന്‍, ഇ.മഞ്ജുള, കെ.ദിലീപ്കുമാര്‍, നവ്യ, അനിത എന്നിവര്‍ ഉപാസനാ കൂട്ടായ്‌മ നയിച്ചു.
പൊതുസമ്മേളനത്തില്‍ വി.ടി.വി.ദാമോദരന്‍ അധ്യക്ഷതവഹിച്ചു. നിലിവിലുള്ള എല്ലാ മതങ്ങളും മനുഷ്യരാശിയുടെ പൈതൃകമാണെന്നും ഭൂമിയില്‍ വസിക്കുന്ന ഓരോ ആളും അവയുടെ നേര്‍ അവകാശികളാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ബഹായി ദേശീയ ട്രഷറര്‍ പി.കെ.പ്രേമരാജന്‍ പറഞ്ഞു. എഴുത്തുകാരനും ആദ്ധ്യാത്മിക ചിന്തകനുമായ ഇ.എം.ഹാഷിം മുഖ്യാതിഥിയായിരുന്നു. എം.ശരവണന്‍, എം.പി.അയ്യപ്പന്‍കുട്ടി, കെ.മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.
















