കണ്ണൂര്‍: കെഎംസി നമ്പറില്ലാതെ കോര്‍പ്പറേഷന്‍ പരിധിയില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍െക്കതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്(ബിഎംഎസ്) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കെഎംസി നമ്പറില്ലാത്ത വണ്ടികളുടെ അനധികൃത സര്‍വ്വീസ് കാരണം ഓട്ടോ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെട്ടുവരികയാണ്. അനധികൃതമായി ഓടുന്ന ഓട്ടോറിക്ഷകള്‍ ടൗണില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പലരും കെഎംസി പെര്‍മിറ്റുകള്‍ വലിയ വിലക്ക് വില്‍പ്പന നടത്തി പണമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകാത്ത പക്ഷം ബിഎംഎസ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്‍കി. കെ.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. പി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.റിതിന്‍, ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















