കണ്ണൂര്‍: കേരള ഗവണ്‍മെന്റ് തയ്യാറാക്കിയിട്ടുള്ള മുന്‍ഗണനാ പട്ടികയില്‍ കേരളത്തിലെ മുഴുവന്‍ പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ മോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ.കെ.സുകുമാരന്‍ ആവശ്യപ്പെട്ടു. പാവപ്പെട്ട ആളുകള്‍ക്ക് റേഷന്‍ ലഭ്യമാക്കാതിരിക്കാന്‍ കേരളത്തിലെ ഇടത് വലത് മുന്നണികള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് മുന്‍ഗണനാ പട്ടികയില്‍ സംഭവിച്ചിട്ടുള്ള പാകപ്പിഴകള്‍. ഇത് പട്ടിക വിഭാഗത്തോട് ഭരണകര്‍ത്താക്കള്‍ കാണിച്ചിട്ടുള്ള അവഗണനയാണ്. ഇത് ഈ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. പട്ടിക വര്‍ഗ്ഗക്കാരോടുള്ള കൊടിയ വഞ്ചനക്കെതിരെ പട്ടികജാതി വര്‍ഗ്ഗ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും സുകുമാരന്‍ പറഞ്ഞു.
















