മാവേലിക്കര: സ്വാശ്രയത്വത്തിലൂടെ മാത്രമേ നാടിന് യഥാര്‍ത്ഥ പുരോഗതി ഉണ്ടാവുകയുള്ളുയെന്ന് സഹകാര്‍ ഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍ പറഞ്ഞു. സഹകാര്‍ ഭാരതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം അക്ഷയശ്രീ പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചുകൊണ്ട് തൊഴില്‍ പരിശീലനം നല്‍കി സംരംഭക വായ്‌പകള്‍ ലഭിക്കുവാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.അശോക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പ്രദീപ്, സംഘടനാ സെക്രട്ടറി കെ.ബിജു, വി.പ്രവീണ്‍, വി.അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി ആര്‍.അശോക് (പ്രസിഡന്റ്), ഡി.പ്രസന്നകുമാര്‍, എ.എം. ജോജിമോന്‍ ( വൈസ് പ്രസിഡന്റുമാര്‍), വി.പ്രവീണ്‍ (സെക്രട്ടറി), കെ.ബിജു (സംഘടനാ സെക്രട്ടറി), പി.ടി. സന്തോഷ്‌കുമാര്‍, ജി.അനില്‍ കുമാര്‍, എം.എം. ഹരികുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), വി.ടി. ബിന്ദു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















