നാദാപുരം: കഴിഞ്ഞ ദിവസം വിലങ്ങാട് ഉരുട്ടി പാലത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ഷവര്‍മ്മ നിര്‍മ്മാണത്തിനായി അറവുശാലയില്‍ നിന്ന് പുറം തള്ളുന്ന മാംസമാലിന്യങ്ങള്‍ പിടികൂടിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നു. നാദാപുരം മേഖലകളിലെ ഷവര്‍മ്മ വില്‍ക്കുന്ന ഹോട്ടലുകളില്‍ വിതരണം ചെയ്യാനാണ് ഈ അറവുശാലകളില്‍ നിന്ന് പുറം തള്ളുന്ന ആടുമാടുകളുടെ കുടലുകളും മാറ്റ് അവയവങ്ങളും സൂക്ഷിച്ചതെന്ന് ഇവിടെ നിന്ന് പിടികൂടിയ അന്യസംസ്ഥാനതൊഴിലാളികള്‍ നാട്ടുകാരോട് പറഞ്ഞിരുന്നു.
നരിപ്പറ്റ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയില്‍ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നവിധത്തിലുള്ള മാലിന്യങ്ങളാണ് പിടിച്ചെടുത്തെന്ന് ഡി എം ഒ യ്‌ക്ക് റിപ്പോര്‍ട്ട് നല്‍കി. വരും ദിവസങ്ങളില്‍ ഷവര്‍മ്മ വില്‍ക്കുന്ന കടകളില്‍ കര്‍ശന പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഏകദേശം മൂന്നൂറു കിലോയോളം മാസമാലിന്യങ്ങളാണ് അമോണിയവും ഉപ്പും മറ്റു രാസവസ്തുക്കളും ചേര്‍ത്ത് വലിയ ടാങ്കുകളിലായി സൂക്ഷിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശി റാഷിദാണ് ഇതിന്റേ ഉടമ. വളയം ജാതിയേരിയിലെ മൊയ്തു എന്നയാള്‍ക്ക് ആയിരുന്നു നടത്തിപ്പ് ചുമതല .തുടക്കത്തില്‍ വിഷ്ണുമംഗലം പുഴയോരത്തായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിലങ്ങാട്ടേക്ക് മാറ്റുകയായിരുന്നു ..സാധാരണ ഷവര്‍മ്മ യില്‍ ഉപയോഗിക്കുന്ന കോഴിയിറച്ചിയില്‍ ചേര്‍ത്ത് ഉപയോഗിക്കുകയാണ് പതിവ്.
















