ഇടുക്കി: ബ്ലേഡുകാര്‍ക്കെതിരെ ദുര്‍ബല വകുപ്പ് ചുമത്തി രക്ഷപെടുത്തിയ സംഭവത്തില്‍ കഞ്ഞിക്കുഴി എസ്‌ഐയെ സ്ഥലം മാറ്റി. എസ്.ഐയുടെ ചുമതല വഹിച്ചിരുന്ന അഡീഷണല്‍ എസ്.ഐ ഔസേഫ് ദേവസ്യയെയാണ് പേരുവന്താനത്തേക്ക് സ്ഥലം മാറ്റിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സജി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ഇത് സബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് കഴിഞ്ഞദിവസം സമര്‍പ്പിച്ചിരുന്നു. ചേലച്ചുവടില്‍ വാടകയ്‌ക്ക് താമസിക്കുന്ന അനൂപ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതികളായ ലിജോ, സിബി എന്നിവരെയാണ് എസ്.ഐ ജാമ്യം ലഭിക്കുന്ന വകുപ്പിട്ട് രക്ഷപെടുത്താന്‍ സാഹചര്യമൊരുക്കിയത്. വികലാംഗനായ അനൂപിനെ അര്‍ദ്ധരാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച് പണം പിടിച്ചുപറിക്കുകയായിരുന്നു.
സംഭവം ഇങ്ങനെ; രണ്ട് വര്‍ഷം മുന്‍പ് ബ്ലേഡുകാരനായ സിബിയില്‍ നിന്നും അനൂപ് പലിശയ്‌ക്ക് പണം വാങ്ങിയിരുന്നു. പണം പൂര്‍ണമായും തിരിച്ചടച്ചിട്ടും പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെട്ട് അനൂപിനെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. സാമ്പത്തിക ബാധ്യതതെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അനൂപ് ഓട്ടോറിക്ഷ വിറ്റിരുന്നു.
ഓട്ടോറിക്ഷ വിറ്റ പണം അനൂപിന്റെ പക്കല്‍കാണുമെന്ന് മനസിലാക്കിയാണ് പ്രതികള്‍ സെപ്തംബര്‍ 25ന് രാത്രി അനൂപിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ആക്രമിച്ചത്. അനൂപിന്റെ പക്കലുണ്ടായിര
ുന്ന 10,500 രൂപയും പ്രതികള്‍ തട്ടിയെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ അനൂപ് ആശുപത്രിയില്‍ ചികിത്സയിലിലായിരുന്നു. മര്‍ദ്ദനമേറ്റ അനൂപിന്റെ പല്ലിന് പരിക്കുണ്ടെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് എസ്.ഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ഈ വകുപ്പ് എഫ്.ഐ.ആറില്‍ ചേര്‍ത്തിരുന്നില്ല. തുടര്‍ന്ന് അനൂപ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്.
















