കണ്ണൂര്‍: കണ്ണൂരിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ രീതിയില്‍ അഴീക്കല്‍ ഹാര്‍ബറും പോര്‍ട്ടും വികസിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് റിച്ചാര്‍ഡ് ഹേ എംപി അറിയിച്ചു. കണ്ണൂരിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിന് അഴീക്കല്‍ ഹാര്‍ബര്‍ വികസനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അഴീക്കല്‍ തുറമുഖം, പോര്‍ട്ട് എന്നിവ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. അഴീക്കല്‍ ഹാര്‍ബര്‍ വികസ സമിതിക്കുവേണ്ടി പി.സി.രാജീവന്‍, പ്രകാശന്‍, സാജിദ് തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാരിനു നല്‍കാനുള്ള അഴീക്കല്‍ ഹാര്‍ബര്‍ വികസന സമിതിയുടെ നിവേദനം എംപിക്ക് നല്‍കി. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അഴീക്കോട് മണ്ഡലം പ്രസിഡണ്ട് കെ.എന്‍. വിനോദ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി കെ.എന്‍.മുകുന്ദന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം.കെ.വിനോദ്, നേതാക്കളായ പി.എ.റിതേഷ്, സുധീര്‍ബാബു, പള്ളിപ്രം പ്രകാശന്‍, ടി.ബിജു, എം.അനീഷ്‌കുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
















