കൊച്ചി: മലയാളത്തിന് ആദരവുമായി ‘ക ച ട ത പ’ മിനി സിനിമ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
മലയാളികള്‍ക്ക് മികച്ച ഒരു സന്ദേശം നല്കുന്ന ‘ക ച ട ത പ’ യുടെ റിലീസിംഗ് ഫഹദ് ഫാസില്‍ നിര്‍വഹിച്ചു.ഹരി പി. നായര്‍ ആശയവും സംവിധാനവും ഒരുക്കി രമേഷ് പിഷാരടി നിര്‍മിച്ച ‘ക ച ട ത പ’ യില്‍ കാവ്യ മാധവന് പുറമെ ധര്മ്മജന് ബോള്‍ഗാട്ടി, അക്ഷര കിഷോര്‍ എന്നിവരും അണിനിരക്കുന്നു. ശ്രീജിത്ത് വിജയന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സിനിമക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഗൗതം റിനില്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: